തലയുയര്‍ത്തിപ്പിടിച്ച് ടീച്ചറമ്മ.. ലോകത്തിന് മാത്യകയാകുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കേരളം കാട്ടുന്ന ജാഗ്രത രാജ്യം മുഴുവന്‍ ചര്‍ച്ചയാകുന്നു. നേരത്തേ ബിബിസി ഇന്ത്യ കേരളമാതൃകയെ കുറിച്ച് ചര്‍ച്ച ചെയ്തതിന് പിന്നാലെ ഇന്ത്യാ ടുഡെയും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ജാഗ്രതയേയും കഴിവിനെയും ചര്‍ച്ചയാക്കുകയാണ്. രജ്ദീപ് സര്‍ദേശായി ഇന്നലെ നയിച്ച ചര്‍ച്ചയിലായിരുന്നു ഇന്ത്യാ ടുഡെ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്. കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സമയത്താണ് ദേശീയ മാധ്യമങ്ങള്‍ കേരളം കൈക്കൊള്ളുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത്.

Top