കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി: തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ വിസമ്മതിച്ച് കോടതി

തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പകർപ്പ് കൊടുക്കാനാവില്ല എന്ന് കോടതി.രേഖകൾ നൽകാൻ പ്രോസിക്യൂഷൻ സമ്മതിച്ചെങ്കിലും കോടതി വിസമ്മതിച്ചു. വിചാരണ ആരംഭിക്കും മുൻപേ തെളിവുകളും രേഖകളും പ്രതിക്കു നൽകാനാവുമോ എന്ന കാര്യത്തിൽ നിയമ സാധ്യത പരിശോധിച്ചു വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷനോടു നിർദേശിച്ചു. കേസ് ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.


അപകടസമയത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ നൽകണമെന്ന് ശ്രീറാമിന്റെ ഹർജിയാണു തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിഗണിച്ചത്.‌സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയുടെ പകർപ്പ് തങ്ങളുടെ കൈവശം ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് തുടർ നടപടിക്കൾക്കായി വിചാരണ കോടതിക്കു കൈമാറാനിരിക്കെയാണ് അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ശ്രീറാം കോടതിയിൽ ഹർജി നൽകിയത്. 2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്.മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top