കൊച്ചി: വിനായകന്‍ സംസ്ഥാന അവാര്‍ഡിന് അര്‍ഹനല്ലെന്ന് എഴുത്ത്കാരി കെ.ആര്‍. ഇന്ദിര. വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. എന്നാണ് ഇന്ദിര പറയുന്നത്. അവര്‍ണര്‍ സവര്‍ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിനായിട്ടാണ് ഈ അവാര്‍ഡ് കൊടുത്തതെന്നാണ് ഇന്ദിര പറയുന്നത്. സിനിമ കാണാതെ പകുതിക്ക് വച്ച് തീയറ്ററില്‍ നിന്ന് ഇറങ്ങി പോയന്നും ഇന്ദിര പറയുന്നു.
എന്നാല്‍ ഈ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ദിരക്കെതിരെ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ എഴുതിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ”ഒരു സവര്‍ണ്ണരാഷ്ട്രീയ തമ്പുരാട്ടിയെ പകുതിക്കു വെച്ച് തീയേറ്ററില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞു എന്നതാണ് ആ സിനിമയുടെ വിജയം” എന്ന ചരുവിലിന്റെ കമന്റിന് ഇന്ദിരയുടെ പോസ്റ്റിനെക്കാളും സ്വീകാര്യതയാണ് ലഭിച്ചത്. നേരത്തേതന്നെ സവര്‍ണ്ണ ഫാസിസ്റ്റ് മനോഭാവമുള്ളതായി കെ.ആര്‍. ഇന്ദിരയ്ക്കെതിരെ ആക്ഷേപങ്ങളുണ്ടായിരുന്നു. വിമര്‍ശകരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതരത്തില്‍ അവര്‍ പോസ്റ്റുകളിട്ടതും കമന്റിലൂടെ പലരും വിമര്‍ശിച്ചിരുന്നു.
ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ ഞാന്‍ ഇന്നലെ ടി വിയില്‍ അത് മുഴുവന്‍ കണ്ടു.വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണന്‍. കൃഷ്ണനെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്നായി നടിച്ചിട്ടില്ല എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍ ,അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്
അശോകന്‍ ചരുവിലിന്റെ കമന്റ്:


