മുസ്ലീം സമുദായത്തേയും മുസ്ലീംലീഗിനെയും പി കെ കുഞ്ഞാലിക്കുട്ടി നാലു വെള്ളിക്കാശിന് വിറ്റു.പാണക്കാട് തങ്ങളോടും കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തത് കൊടിയവഞ്ചന: കെടി ജലീല്‍

തിരുവനന്തപുരം: മുസ്ലീം സമുദായത്തേയും മുസ്ലീം ലീഗിനെയും നാലു വെള്ളിക്കാശിന് പി കെ കുഞ്ഞാലിക്കുട്ടി വിറ്റെന്ന് കെ.ടി.ജലീൽ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും കുടുംബത്തേയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ ആരോപിച്ചു.

പാണക്കാട് ഹൈദരി ശിഹാബ് തങ്ങലെ കുഞ്ഞാലിക്കുട്ടി ചതിക്കുഴിയിൽ വീഴ്ത്തിയെന്നും ജലീൽ പറഞ്ഞു. ജീവിതത്തിൽ ഒരു രൂപയുടെ കള്ളപ്പണം പോലും വെളുപ്പിക്കാത്ത ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ് നൽകിയിരിക്കുകയാണ്. ഇത് യഥാർഥത്തിൽ അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കാണ്. യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണ്. തങ്ങൾ ചികിത്സയിലാണ്. നോട്ടീസ് കൈപ്പറ്റാനോ ചോദ്യം ചെയ്യലിന് ഹാജരാകാനോ കഴി‍യാത്ത ആരോഗ്യ സ്ഥിതിയാണ് അദ്ദേഹത്തിന്. ഇഡി ഉദ്യോഗസ്ഥർ നേരിട്ടു പോയി ഹാജരാകുന്നതും അദ്ദേഹത്തിന്റെ കാര്യത്തിൽ ഗുണകരമാകില്ല. അതിനാൽ
തങ്ങൾക്കെതിരേയുള്ള നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് അയക്കണമെന്നും ഇഡിയോട് കെ.ടി.ജലീൽ ആവശ്യപ്പെട്ടു. തന്റെ ആരോപണത്തിൽ ഒരു കോപ്പുമില്ലെങ്കിൽ ഇഡിയുടെ രണ്ടാമത്തെ നോട്ടീസ് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇഡി ആദ്യം പാണക്കാട്ടെത്തിയപ്പോൾ എല്ലാം മാനെജ് ചെയ്തിട്ടുണ്ടെന്നും ഇനി ആരും വരില്ലെന്നുമാണ് തങ്ങളുടെ മക്കളോടും പാണക്കാട് കുടുംബത്തോടും കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അവരെ കുഞ്ഞാലിക്കുട്ടി പറ്റിച്ചു. പാണക്കാട് തങ്ങളോടും പാണക്കാട് കുടുംബത്തോടും കുഞ്ഞാലിക്കുട്ടി കാട്ടിയത് കൊടിയ വഞ്ചനയാണ്. കോടികളുടെ തട്ടിപ്പ് നടത്തിയ വ്യക്തി ദിവസവും സഭയിൽ വരുന്നു. അദ്ദേഹം ഇവിടെ സുഖമായി കഴിയുകയാണ്. മനസാ വാചാ കർമണാ ഇതൊന്നുമറിയാത്ത പാണക്കാട് തങ്ങൾ അന്വേഷണം നേരിടുന്നു. അദ്ദേഹത്തിനാണ് ഇഡിയുടെ നോട്ടീസ് പോകുന്നത്. ഇത് തങ്ങൾ കുടുംബത്തേയും ലീഗിനേയും ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് വലിയ വേദനയുണ്ടാക്കുന്നു എന്നും കെ ടി ജലീൽ പറഞ്ഞു. തങ്ങളുടെ വിഷയത്തിൽ സംസാരിക്കണമെന്ന് പല ലീഗുകാർക്കും ആഗ്രഹമുണ്ട്. എന്നാൽ അവർ അതിന് തയാറാകാത്തത് കുഞ്ഞാലിക്കുട്ടിയെ ഭയന്നാണ്. അങ്ങനെ പറഞ്ഞാൽ അതു മറ്റാർക്കെങ്കിലും എതിരാകുമോയെന്ന ഭയമാണ് അവർക്കുള്ളതെന്നും ജലീൽ ആരോപിച്ചു.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാണ്. കോടികൾ ചന്ദ്രിക പത്രത്തിന്റെ പേരിൽ മറിഞ്ഞു പോകുമ്പോഴും പത്രം നഷ്ടത്തിലാണ്. ജീവനക്കാരുടെ പിഎഫ് കുടിശ്ശിക അടിച്ചിട്ടില്ല. അവിടെ നിന്ന് നിരവധി ജീവനക്കാരാണ് തന്നെ വിളിക്കുന്നത്. ഗൾഫിലെ ചന്ദ്രികയുടെ അച്ചടി മുടങ്ങി. കോടിക്കണക്കിന് രൂപ അച്ചടിക്കുന്നവർക്ക് നൽകാനുണ്ട്. അതിനു വേണ്ടി പിരിച്ചെടുത്ത നാലര മില്യൺ യുഎഇ ദിർഹം ചിലർ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ ഗൾഫിലെ സ്ഥാപനം വഴിയാണ് ആ പണം കേരളത്തിൽ എത്തിച്ചത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി അക്കാര്യം ഇഡിക്ക് എഴുതി നൽകാൻ തയാറാകണം. കുഞ്ഞാലിക്കുട്ടി പൊതു സമൂഹത്തോടു മാപ്പു പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളിൽ എൻആർഐ അക്കൗണ്ട് തുടങ്ങാനാകില്ല. അതിന് അനുമതിയില്ല. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാർട്ടി പത്രത്തിലും ചാനലുകളിലെ ചർച്ചകളിലും സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കുന്നുണ്ടെന്നും കെ.ടി.ജലീൽ പറഞ്ഞു.ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെടി ജലീലിന്റെ ആരോപണം. ഇക്കാര്യം ജലീല്‍ സഭയിലും ഉന്നയിച്ചിട്ടുണ്ട്.

Top