പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം: ഈ നിയമം കൊണ്ട് എന്ത് ദോഷമാണുള്ളത്: കുമ്മനം

കൊച്ചി:കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷവും എന്തിനാണ് തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്നതെന്നും ഇത് കേരളത്തിന്റെ ദുരന്തം ആണെന്നും മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ.

പൗരത്വ ഭേദഗതി നിയമം വന്നതുമൂലം രാജ്യത്തെ മുസ്ലീങ്ങളുടെ പൗരത്വം നഷ്ടമാകുമെന്ന് പറഞ്ഞ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റാണെന്നും സദ്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം മൂലം എന്ത് ദോഷമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്നും, ജനങ്ങളുടെ കയ്യടി നേടുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഇവർ കാട്ടുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top