ഐസ്‌ക്രീം പാര്‍ലര്‍ കേസ്; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍. അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വിഎസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസ്സിന്റെ ഹര്‍ജിയെ എതിര്‍ത്ത് പിണറായി സര്‍ക്കാര്‍ എതിര്‍ത്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വിഎസിന്റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വിഎസിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചു.

റൗഫ് പെണ്‍കുട്ടിക്ക് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നും കോടതിയെ അറിയിച്ചു. അതേസമയം ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജെഎഫ്‌സിഎം അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹര്‍ജിയില്‍ വിഎസ് വാദിച്ചിരുന്നു. പൊലീസ് റിപോര്‍ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹര്‍ജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കുഞ്ഞാലിക്കുട്ടിയും കെ.എ. റൗഫും നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് ജെഎഫ്‌സിഎമ്മിന്റെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ വിഎസ് ആവശ്യപ്പെടുന്നു. നേരത്തെ കാലപ്പഴക്കം ചെന്ന കേസ് ഇപ്പോള്‍ ഉടന്‍ പരിഗണിക്കേണ്ട അടിയന്തര പ്രാധാന്യം എന്താണെന്നും ഹര്‍ജി നിലനില്‍ക്കുമോ എന്നു നോക്കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രണ്ടു ദശാബ്ദത്തിലേറെയായ കേസാണെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസിനു മാത്രമായി പ്രത്യേക പ്രാധാന്യമെന്താണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കേസന്വേഷണവും വിചാരണയും അട്ടിമറിച്ചതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പത്രസമ്മേളനത്തില്‍ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് 2011ല്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 2011ല്‍ വി എസ് നല്‍കിയ സിബിഐ അന്വേഷണ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി വിധിയുടെ സ്വാധീനമില്ലാതെ ഹര്‍ജിക്കാരന്റെ ആക്ഷേപങ്ങള്‍ പരിഗണിച്ചു ന്യായമായ നിലപാടെടുക്കണമെന്നു കീഴിക്കോടതിയോടു നിര്‍ദേശിച്ചു.

പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് 2017 ഡിസംബര്‍ 23ലെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടതു നിയമപരമല്ലെന്ന് ആരോപിച്ചാണു വിഎസിന്റെ ഹര്‍ജി. കുഞ്ഞാലിക്കുട്ടി, റൗഫ് എന്നിവരെ കക്ഷിചേര്‍ക്കാന്‍ അപേക്ഷയും നല്‍കിയിരുന്നു.

Top