ഇഞ്ചി പെണ്ണ് എന്ന ലാബി ജോർജ് രാജിവെച്ചു !സീനിയർ ഫെലോ സ്റ്റാർട്ടപ് മിഷനിൽ നിന്ന് രാജിവച്ചു.അമേരിക്കൻ പൗരത്വമുള്ളയാളെ നിയമവിരുദ്ധമായി നിയമിച്ചത് 80000 രൂപ മാസ ശമ്പളത്തിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ സീനിയർ ഫെലോ രാജിവച്ചു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് ആണ് രാജിവച്ചത്. വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചത് ചട്ടലംഘനമാണെന്നു പേര് പറയാൻ ഭയത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂചന നൽകിയിരുന്നു .ഇതിനു ശേഷം ഇവർക്കെതിരെ സി.പി.എം സൈബർ പോരാളികളും രംഗത്തെത്തിയിരുന്നു.ഡെയിലി ഇന്ത്യൻ ഹെറാൾഡ് ആദ്യം തന്നെ ലാബി ജോർജിന്റെ വാർത്ത പുറത്ത് വിട്ടിരുന്നു .

80000 രൂപ മാസ ശമ്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു നിയമനം. വിദേശ പൗരത്വമുള്ളവരെ നിയമിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഈ അനുമതി തേടിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സ്റ്റാർട്ടപ് മിഷൻ സിഇഒയുടെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. ഈ തസ്തികയ്ക്ക് അപേക്ഷിച്ച മറ്റുളളവരേക്കാൾ എന്തു യോഗ്യതയാണ് ലാബ‌ി ജോർജിന് ഉണ്ടായിരുന്നതെന്ന ചോദ്യവും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്തിരിക്കുന്നത് അമേരിക്കൻ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള ഒരു സ്ത്രീ’ എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ശ്രീ രമേശ്‌ ചെന്നിത്തല രംഗത്ത് എത്തിയിരുന്നു.പേര് പറഞ്ഞിരുന്നില്ല കേരളത്തിലെ സർക്കാർ വകുപ്പുകളിൽ നൂറ്‌ കണക്കിന് അനധികൃത നിയമനങ്ങളാണ് കഴിഞ്ഞ നാല് വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഏറ്റവും കൂടുതൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഐ ടി രംഗത്താണെന്നും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വന്തം താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രിയുടെ പൂർണ്ണ അറിവോടു കൂടിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ള വമ്പന്മാരുടെ പേരുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് രമേശ്‌ ചെന്നിത്തല ഇത്തരത്തിലൊരു വാദം മുന്നോട്ടു വെക്കുന്നത്.ഒരു അമേരിക്കൻ പൗരത്വമുള്ള സ്ത്രീ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്തു എത്തിയത് എങ്ങനെ എന്നത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. അറിയപ്പെടുന്ന ഈ സ്ത്രീ ആരാണെന്ന് നിങ്ങൾക്കൂഹിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അത് ലാബി ജോർജ് ആണെന്നാണ് ചെന്നിത്തല പേര് പറയാതെ പറഞ്ഞത്

ഇഞ്ചിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീ മിസ്സ്‌ ലാബി ജോർജ് ആണെന്ന് എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്.ലാബി ജോർജ് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെല്ലോ ആണ്.ഫ്ലോറിഡ രജിസ്റ്റർട് വോട്ടർ ആയ ലാബി ജോർജ് കേരള ഗവണ്മെന്റിന്റെ പോളിസികളിൽ കൈ കടത്തുന്നതും, തീരുമാനങ്ങൾ എടുക്കുന്നതും മറ്റേതോ വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും ആക്ഷേപമുണ്ട് എന്ന് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു

കഴിഞ്ഞ രണ്ട് കൊല്ലമായി സ്പ്രിങ്ക്ലെർ രംഗത്തുണ്ടെന്നും, ലാബി ജോർജിന്റെ നേതൃത്വത്തിലാണ് ഇവരുമായി ചർച്ചകൾ നടത്തിയത് എന്നും ഐ ടി സെക്രട്ടറി അടക്കം സമ്മതിച്ച സാഹചര്യത്തിൽ സ്പ്രിങ്ക്ലെർ കോവിഡ് സമയത്തു ഇവിടെ പ്രത്യക്ഷപ്പെട്ട ഒന്നല്ല എന്നത് വ്യക്തമായിരിക്കുകയാണ്. ഈ വിഷയങ്ങൾ വലിയ സംശയങ്ങൾക്ക് ഇടവരുത്തുന്നു എന്നും, വലിയ ഏതോ ഒത്തുകളിയുടെ ഭാഗമാണെന്നും സംശയിക്കേണ്ടി ഇരിക്കുന്നു.

പ്രളയ സമയത്ത് ലാബി ജോർജ് ഗവണ്മെന്റ് സിസ്റ്റം ഹൈജാക്ക് ചെയ്ത് ജനങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്തത് അപകടകരമായ ഒരു വസ്തുതയാണ്, ഇത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന ഒന്നാണ്. ഇതിനൊക്കെ വഴിവെച്ചത് ഐ ടി വകുപ്പിന്റെ കഴിവ് കേടാണ്‌. ഈ രണ്ട് കൊല്ലത്തിന്റെ ഇടക്ക് ജനങ്ങളുടെ ഡാറ്റാ കൈകാര്യം ചെയ്യാൻ ഒരു സംവിധാനമുണ്ടാക്കാൻ പോലും ഐ ടി വകുപ്പ് ശ്രമിക്കാത്തത് വലിയ സംശയങ്ങൾക്ക് ഇടവരുത്തുന്നുണ്ട്.

കൂടാതെ ചാനൽ ചർച്ചകളിലും മറ്റും, മറ്റ് വിഷയങ്ങൾ എടുത്തിട്ട് കൊണ്ടും, എതിരാളികളെ സംസാരിക്കാൻ അനുവദിക്കാതെ തറപറ്റിക്കുന്നതിലൂടെയും സിപിഎം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നുമുണ്ട്.
രമേശ്‌ ചെന്നിത്തല പറഞ്ഞ, കേരള സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെല്ലോ ആയ അമേരിക്കൻ പൗരത്വമുള്ള സ്ത്രീ ലാബി ജോർജ് ആണ് എന്നത് ഇതിനകം തന്നെ പകൽ പോലെ വ്യക്തമാണ്.

Top