കോട്ടയത്ത് ക്ലാസ്സ്‌റൂമില്‍ തീകൊളുത്തി കൊല്ലപ്പെട്ട ലക്ഷ്മിക്ക് ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക്; പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു

കോട്ടയം: പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാല്‍ ക്ലാസ്മുറിയില്‍ തീകൊളുത്തി കൊല ചെയ്യപ്പെട്ട ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി. സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയില്‍ കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരും മരിച്ചിരുന്നു. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കോളേജിലെത്തിയതായിരുന്നു കൊല്ലം സ്വദേശിയായിരുന്ന ആദര്‍ശ്.

ലക്ഷ്മിയെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആദര്‍ശ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ആദര്‍ശ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. ലക്ഷ്മിയുടെ കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മിയോട് നേരത്തെ പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ലക്ഷ്മിയുടെ പരാതി പ്രകാരം മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. രാവിലെ കോളേജിലെത്തിയ ആദര്‍ശ് ലക്ഷ്മിയോട് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കോളേജില്‍ നിന്ന് മടങ്ങി ഉച്ചക്ക് തിരിച്ചു വരികയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ ക്ലാസ്സിലെത്തി ലക്ഷ്മിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലാസ്സില്‍ നിന്ന് ഇറങ്ങിയോടിയ ലക്ഷ്മി ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ ആദര്‍ശ് ലക്ഷ്മിയെ തീ കൊളുത്തി തന്റെ ദേഹത്തും തീ കൊളുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top