തൃശൂര്‍: തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം.പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു.
തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. തനിക്കെതിരെയുള്ള നടപടി അപക്വമാണെന്നും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാത്രിയുടെ മറവിലാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതെന്നും അവര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണമില്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ലാലി വെളിപ്പെടുത്തി. മുന്‍ സ്പീക്കറായ തേറമ്പില്‍ രാമകൃഷ്ണന്റെ അനുയായിയാണ് ലാലി. തൃശൂരിലെ സംഭവ വികാസങ്ങളില്‍ തേറമ്പില്‍ അമര്‍ഷത്തിലാണ്.
മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാമെന്നും, താന്‍ പണം നല്‍കാത്തതിനാല്‍ മേയര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. കെപിസിസിയും എഐസിസിയും നിലവിലെ നേതൃത്വത്തിനൊപ്പമായതിനാല്‍ പരാതി നല്‍കിയിട്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനമെന്നും അവര്‍ ചോദിച്ചു. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ് തൃശൂരില്‍ പറഞ്ഞു.
ലാലിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാമെന്നും ലാലി ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ലാലി ജെയിംസിന്റെ ഈ പരസ്യ പ്രതികരണങ്ങള്‍.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു.ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപ്പറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
നിലവിലെ മേയര്‍ നിജി ജസ്റ്റിനെതിരെ താന്‍ ഉന്നയിച്ച പണമിടപാട് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ലാലി ജെയിംസ് വ്യക്തമാക്കി. നിജി ജസ്റ്റിന്‍ പണവുമായി പലയിടങ്ങളിലും പോയതായി തനിക്ക് അറിവുണ്ട്. മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിനാണെന്ന് അവര്‍ ചോദിച്ചു. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മറ്റ് മുന്നണികളിലേക്ക് ചേക്കേറുന്ന സ്വഭാവം തനിക്കില്ലെന്നും തന്റെ നിലപാടുകള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ക്കൊപ്പമാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് കൂടുതല്‍ ദോഷമുണ്ടാക്കുന്ന പ്രവൃത്തികളിലേക്ക് ഇനി നീങ്ങില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.










