അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിയെ തേടിയെത്തി; നേടിയത് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദര്‍ഹം (13 കോടി രൂപ) നേടിയത് മലയാളിയായ മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്റെ വൃക്ക മാറ്റി വക്കാന്‍ ആവശ്യമായ പണം നല്‍കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും മുഹമ്മദ് കുഞ്ഞി മയ്യളത്ത് പറഞ്ഞു. അബുദാബി ബനിയാസിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനാണ് മുഹമ്മദ് കുഞ്ഞി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളികളായ വിവേക് നാരായണന്‍ മേനോന്‍, മിഥുന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് 1,00,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.

Top