അന്ധനായ വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍; തമ്പാനൂര്‍ ബസ് സ്റ്റാന്റിലായിരുന്നു സംഭവം

അന്ധനായ ലോട്ടറി കച്ചവടക്കാരന്റെ കയ്യിലെ ടിക്കറ്റുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മരട് വില്ലേജില്‍ മോഹനന്റെ മകന്‍ സുനില്‍ കുമാറാണ് പിടിയിലായത്. കേരള പോലീസിന്റെ മീഡിയ സെന്ററാണ് ഇയാളെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തു വിട്ടത്.

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ലോട്ടറി വില്‍പ്പനയ്ക്കിടെ അടുത്തെത്തിയ അജ്ഞാത യുവാവ് ഇയാളുടെ പക്കല്‍ നിന്ന് ലോട്ടറി തട്ടിയെടുക്കുകയായിരുന്നു. യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീ ഷര്‍ട്ടും ബാഗും ധരിച്ച യുവാവ് ലോട്ടറി കച്ചവടക്കാരന്റെ അടുത്ത് വന്ന് കുറച്ച് നേരം ലോട്ടറി കച്ചവടക്കാരന് സമീപം നിന്നതിനു ശേഷം സൂത്രത്തില്‍ ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്. 690 രൂപയുടെ 23 ടിക്കറ്റുകളാണ് ഇയാള്‍ തട്ടിയെടുത്തത്.

Top