മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള യുവാവിനൊപ്പം ഒളിച്ചോടി; ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയും

കോട്ടയം:  സംഭവബഹുലമായ ഒളിച്ചോട്ടം ചർച്ചയാകുന്നു. മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയൽവാസിയോടൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായെന്ന് ഭർത്താവും ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും പോലീസിന് പരാതി നല്കി.

രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ചിങ്ങവനത്തിനടുത്ത് പന്നിമറ്റത്താണ് സംഭവം. ചിങ്ങവനം പോലീസിലാണ് പരാതി നല്കിയത്. മൂന്നു കുട്ടികളുടെ പിതാവ് നല്കിയ പരാതി തന്‍റെ ഭാര്യയേയും മൂന്നു മക്കളേയും കാണാനില്ല എന്നാണ്. ആറിലും രണ്ടിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികളുമായാണ് വീട്ടമ്മ ഒളിച്ചോടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം തന്‍റെ ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അയൽവാസിയായ വീട്ടമ്മയും ചിങ്ങവനം പോലീസിൽ പരാതി നല്കിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഇന്നലെ രാവിലെ മൂന്നു കുട്ടികളുടെ പിതാവ് ജോലിക്കു പോയെങ്കിലും ബാഗ് മറന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അയൽവാസിയെ ഭാര്യയോടൊപ്പം മുറിയിൽ കണ്ടെത്തി. അയൽവാസിയെ അടികൊടുത്ത് ഓടിച്ചുവിട്ടു. പിന്നീട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയേയും കുട്ടികളേയും കാണാനില്ല എന്നാണ് പരാതിയിൽ പറയുന്നത്.
ഒളിവിൽ പോയവരെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇന്നു വൈകുന്നേരത്തോടെ കണ്ടെത്താൻ കഴിയുമെന്നും ചിങ്ങവനം പോലീസ് അറിയിച്ചു.

Top