മാധവിക്കുട്ടിയെ മതംമാറ്റിയത് 10 ലക്ഷം ഡോളറിന്..മാധവിക്കുട്ടിയെ ബലാൽസംഗം ചെയ്തു !ലീഗ് നേതാവിൻ്റെ ക്രൂരത!!

കൊച്ചി:മാധവിക്കുട്ടിയെ മതംമാറ്റിയത് ആസൂത്രിതമെന്ന് വെളിപ്പെടുത്തി സുഹൃത്തിന്റെ പുസ്തകം.എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു സംഘടന പത്തുലക്ഷം ഡോളര്‍ നല്‍കിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി എ.പി.അഹമ്മദ് പറഞ്ഞു. മതംമാറ്റിയത് മുസ്ലിം ലീഗ് നേതാവും മതപ്രഭാഷകനുമായ സമദാനിയാണെന്നും വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മാധവിക്കുട്ടിയെ സമദാനി പര്‍ദ്ദയ്ക്കുള്ളിലാക്കിയതെന്നും പുസ്തകം പറയുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തും കാനഡ സ്വദേശിനിയുമായ മെറിലി വെയ്‌ബോഡിന്റെ ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകമാണ് മാധവിക്കുട്ടിയുടെ മതംമാറ്റം വീണ്ടും ചര്‍ച്ചയാക്കുന്നത്.

”ഇന്നേക്ക് പന്ത്രണ്ടാം ദിവസം നമ്മള്‍ വിവാഹിതരാകും. അതിനുമുമ്പ് നിങ്ങള്‍ ഇസ്ലാമാകണം. താങ്കള്‍ ദല്‍ഹിയില്‍ എന്റെ ദല്‍ഹി ഭാര്യയായി താമസിക്കും”. സമദാനിയുടെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാധവിക്കുട്ടി മതംമാറിയതെന്ന് പുസ്തകം പറയുന്നു.സമദാനിയെ സാദിഖ് അലി എന്നാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. സാദിഖ് അലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധവിക്കുട്ടി പറഞ്ഞതായി മെറിലി രേഖപ്പെടുത്തുന്നതിങ്ങനെ:


”എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യാന്‍ അയാള്‍ക്കാകും. അഞ്ചുമണിക്കൂര്‍ വരെ നീളും അയാളുടെ പ്രസംഗങ്ങള്‍.” കൂടിക്കാഴ്ചക്ക് ശേഷം വീട്ടിലെത്തി ഉടന്‍ സാദിഖ് അലി മാധവിക്കുട്ടിയെ വിളിച്ചു. പിന്നെ എട്ടു ദിവസം തുടര്‍ച്ചയായി, എല്ലാ രാത്രിയിലും അയാള്‍ വിളിച്ചു. ഓരോ തവണ വിളിച്ചപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകള്‍ ചൊല്ലി. സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. ഒരു മുസ്ലിം എന്ന നിലയില്‍ നാലു ഭാര്യമാര്‍ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിന്‍ പുറത്തെ വീട്ടില്‍ താമസിക്കുവാന്‍ ക്ഷണിച്ചു. ഒരു മാസത്തെ തുടര്‍ച്ചയായ, അഗാധമായ ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാല്‍ ക്ഷണം സ്വീകരിച്ചു. അവിടെവെച്ച് അവര്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ”ഞാന്‍ മലീമസപ്പെട്ടിരിക്കുന്നു”. കമല പറഞ്ഞു. അപ്പോഴാണ് മതംമാറിയാല്‍ വിവാഹം കഴിക്കാമെന്ന് അയാള്‍ ഉറപ്പ് നല്‍കുന്നതും കമല മുസ്ലിമാകുന്നതും. എന്നാല്‍ ഇത് വിവാദമായതോടെ സാദിഖ് അലി ഒളിവില്‍പ്പോയി- പുസ്തകം പറയുന്നു.

Top