മദ്രസാ വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹം പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ന്യൂഡല്‍ഹി: മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ രാജ്യസ്‌നേഹം പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യസ്‌നേഹികളായിരുന്ന മുസ്്‌ലിങ്ങളുടെ ചരിത്രവും അവരെ പഠിപ്പിക്കണം. മതനേതാക്കള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ബഹാദൂര്‍ ഷാ സഫറിനെപ്പോലെയുള്ള മുസ്്‌ലിം രാജ്യസ്‌നേഹികളുടെ ചരിത്രം കുട്ടികളെ പഠിപ്പിക്കണം. ഇതിന് മൗലവിമാരും ഇമാമുമാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസ പഠനം കഴിയുമ്പോള്‍ കുട്ടികള്‍ രാജ്യസ്‌നേഹികളും ദേശീയവാദികളും ആകണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ മുസ്്‌ലിം വിഭാഗമായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതലക്കാരന്‍ കൂടിയാണ് ഇന്ദ്രേഷ് കുമാര്‍. മദ്രസ എജുക്കേഷന്‍ ബോര്‍ഡിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top