മലങ്കര സഭക്ക് നവ നേതൃത്വം.ഫാ. ഡോ. എം. ഒ. ജോണ്‍, ശ്രീ.ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റിമാര്‍

SHIJU CHACKO

കോട്ടയം :മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫാ. ഡോ. എം. ഒ. ജോണ്‍, ശ്രീ.ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റിമാരായി തിരഞ്ഞെടുക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ കോട്ടയത്ത് ഇന്ന് നടന്ന സമ്മേളനമാണ് ഇവരെ വൈദിക, അല്‍മായ ട്രസ്റ്റിമാരായി തിരഞ്ഞെടുത്തത്.വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒജോണ്‍,നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരിച്ചത്. അതില്‍ ഫാ.എം ഒ ജോണ്‍ വിജയിച്ചു.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിച്ചത്. അതില്‍ ജോര്‍ജ് പോള്‍ വിജയിച്ചു. തികച്ചും ദൈവികമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ ഇന്ന് നടന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

Top