സ്ഥലമുടമയുടെ ഒത്താശയോടെ മലപ്പുറത്ത് കുന്നിടിച്ച് മണ്ണ് കടത്തുന്നു

land

മലപ്പുറം: നിയമങ്ങള്‍ കാറ്റില്‍ പറത്തി മലപ്പുറം ജില്ലയില്‍ കുന്നിടിക്കല്‍ വ്യാപകം. നിയന്ത്രണമില്ലാതെ സ്ഥലമുടമയുടെ ഒത്താശയോടെ കുന്നിടിച്ച് മണ്ണ് കടത്തുകയാണ്. ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പലയിടങ്ങളിലും കുന്നിടിക്കല്‍ നടക്കുന്നത്.

ഇവ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക. മലപ്പുറം വാഴയുര്‍, ചീക്കോട്,കൊണ്ടോട്ടി,വളാഞ്ചേരി എന്നിവിടങ്ങളിലാണ് അനതികൃത കുന്നിടിക്കല്‍ വ്യാപകമാകുന്നത്.യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥലമുടമയുടെ ഒത്താശയോടെ കുന്നിടിച്ച് മണ്ണ് കടത്തുകയാണ്.അനധികൃത കുന്നിടിക്കല്‍ വ്യാപകമായ വളാഞ്ചേരി മാടത്തേരികുന്നിലെ ജനങ്ങള്‍ ഇത് നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ്.നിരവധി തവണ സ്ഥലമുടമയോട് കുന്നിടിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വീണ്ടും മണ്ണെടുപ്പ് തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാന്‍ തങ്ങളുടെ വീട് ഉണ്ടാകിലെന്ന ആശങ്കയിലാണ് മാടത്തേരി നിവാസികള്‍. ഈ പ്രകൃതി ദിനത്തിലെങ്കിലും അധികാരികള്‍ ഈ പ്രകൃതി ചൂഷണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

Top