സ്വന്തം ലേഖകൻ
ദുബായ്: മസാജിംഗ് പാർലറുകൾക്കും ലൈംഗിക കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ ഏറെയുള്ള അറബി രാജ്യങ്ങളിൽ ഹാപ്പി എൻഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെൺകുട്ടികൾ. കേരളത്തിലെ ഏറെ പ്രശസ്തമായ അയുർവേദ കേന്ദ്രത്തിന്റെ പേരിലാണ് വിദേശ രാജ്യത്തും ലൈംഗിക വ്യാപാരം നടക്കുന്നത്.
ആ പേര് മികവിന്റെയും ആയുർവ്വേദ ചികിത്സക്കൊപ്പം പഠനഗവേഷണങ്ങൾക്കും പ്രചാരണത്തിനുമായി 100 വർഷങ്ങൾക്ക് മുൻപാണ് ആണ് സ്ഥാപിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി അനേകം ആളുകൾ പ്രതിദിനം ഇവിടെ ചികിത്സക്കായി എത്തുന്നു. അകത്തു കഴിക്കുന്ന മരുന്നുകൾ കൂടാതെ ഇവർ നടത്തുന്ന കിഴിയും, ഉഴിച്ചിലുമെല്ലാം ഏറെ ഫലപ്രദവും പ്രസിദ്ധവുമാണ്. സാധാരണക്കാർ മാതർമല്ല അനേകം പ്രമുഖർ ഇവിടെ ചികിത്സ തേടി ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ അന്താരാഷ്ട്ര തലത്തിൽ തന്നെ ആയുർവ്വേദ ചികിത്സയുടേ പര്യായപദമായി മാറി .
പ്രവാസ ജീവിതത്തിനിടയിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് അലട്ടുന്ന അനേകം മലയാളികൾ ഉണ്ട്. പല കാരണങ്ങളാലും അവർക്ക് നാട്ടിൽ പോയി ചികിത്സ തേടുക എന്നതിൽ പ്രതിബന്ധങ്ങൾ ഉണ്ട്. പേരു റെജിസ്റ്റർ ചെയ്യാനുള്ള സാങ്കേതികമായ പഴുതുകൾ ഉപയോഗിച്ചാൽ ഇത്തരത്തിൽ പ്രശസ്തമായ പല സ്ഥാപനങ്ങളുടേതിനോടും സാമ്യമുള്ള പേരും മറ്റും ലഭിക്കും. അതിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഉപയോഗിച്ച് എളുപ്പം ജനങ്ങളെ ആകർഷിക്കാമെന്ന് ചിലർ തിരിച്ചറിഞ്ഞു എന്ന് വേണം കരുതുവാൻ.
മസാജ് സെന്ററുകളുടെ എണ്ണം അനുദിനം വർധ്ദിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ തന്നെ മലയാളി സ്ത്രീകൾ ആണ് മസാജ് ചെയ്യുന്നത് എങ്കിൽ ഡിമാന്റ് കൂടുതലാണ്. ദുബായിൽ ക്രോസ് മസാജിംഗ് അഥവാ പുരുഷൻ സ്ത്രീക്ക് മസാജ് ചെയ്യുന്നതും സ്ത്രീ പുരുഷനു മസാജ് ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. സ്ത്രീകൾ മസാജ് ചെയ്യുന്ന മിക്ക മസാജിംഗ് സെന്ററുകളുടെ മുമ്പിലും പുരുഷന്മാർക്ക് പ്രവേശനം ഇല്ല എന്ന് എഴുതിവച്ചിട്ടുമുണ്ട്.
മലയാളി സ്ത്രീകൾ ചെയ്യുന്ന ബോഡി മസാജിംഗിന് മണിക്കൂറിന് 130 ദിർഹമാണ്. ആയുർവ്വേദ തൈലങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അതിന് 180 ദിർഹം വരും. രഹസ്യമായി ചെയ്യുന്നതായി പറയപ്പെടുന്ന ”ഹാപ്പി എന്റിംഗിന്” ടിപ്പ് വേറെയും കൊടുക്കണമത്രെ. ഈ പ്രമുഖ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫ്രാഞ്ചൈസിയാണോ എന്നത് ചോദിച്ചാൽ ആവരുടെ മരുന്നുകൾ ഉപയോഗിക്കുന്നു എന്നെല്ലാമുള്ള മറുപടിയാണ് ആദ്യം ലഭിച്ചിരുന്നത്. മസാജ് ചെയ്യുന്നവർക്ക് ആയുർവ്വേദ ശാലയുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.
ആയുർവ്വേദ വിധിപ്രകാരം ഉള്ള ഉഴിച്ചിനും മറ്റും അതിന്റേതായ കുറേ ചിട്ടവട്ടങ്ങൾ ഉണ്ട്. അത് വിദഗ്ദനായ ഒരു ചികിത്സകന്റെ മേൽ നോട്ടത്തിൽ നടത്തേണ്ട ഒന്നാണ്. പണമടച്ച് ക്യുബിക്കിളിൽ കയറി വസ്ത്രമുരിഞ്ഞ് ഒരു ട്രൗസറുകൊണ്ട് നാണം മറച്ച് ടേബിളിൽ കയറിക്കിടന്നു നടത്തുന്നതല്ല പാരമ്പര്യ വിധിപ്രകാരം ഉള്ള ഉഴിച്ചിൽ.
വ്യാജന്മാരുടെ അടുക്കൽ ആണ് ചികിത്സതേടുന്നതെങ്കിൽ പണം നഷ്ടപ്പെടുക മാത്രമല്ല രോഗങ്ങൾ ഉള്ളവരാണെങ്കിൽ അത് ശരീരത്തിനു ദോഷം ചെയ്യുവാനും ഇടയുണ്ട്. അതേസമയം മലയാളി സ്ത്രീകളുടെ സാമീപ്യവും അവരുടെ വിരലുകൾ ശരീരത്തിൽ ഒഴുകി നടക്കുമ്പോൾ ലഭിക്കുന്ന സുഖവുമാണ് ലക്ഷ്യമാക്കുന്നവരെ സംബന്ധിച്ച് പലപ്പോഴും ഇത്തരം കാര്യങ്ങൾ പ്രസക്തമല്ല.


