മോദി സര്‍ക്കാര്‍ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് മന്‍മോഹന്‍ സിങ്; നോട്ട് ക്ഷാമം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു

ന്യൂ ഡല്‍ഹി: മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്. മോദി സര്‍ക്കാര്‍ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് മന്‍മോഹന്‍ സിങ്. നോട്ട് ക്ഷാമം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു.

മോദിയുടെ സാമ്പത്തിക മാനേജ്‌മെന്റ് ദുരന്തമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഉയര്‍ന്ന നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് എന്‍ഡിഎ അധികാരത്തില്‍ വന്നതിനു ശേഷം ജിഡിപി പകുതിയായി കുറഞ്ഞു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സാവധാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാവോസില്‍ നീരവ് മോദിക്കൊപ്പമായിരുന്നു നരേന്ദ്ര മോദി, ഏതാനും ദിവസം കഴിയുമ്പോള്‍ അയാള്‍ രാജ്യം വിട്ടു, ഇതാണ് മോദി സര്‍ക്കാരിന്റെ അത്ഭുതലോകത്തിലെ അവസ്ഥ. ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. ഇത് നല്ലതിനല്ല. പ്രധാനമന്ത്രി പദത്തിന് പോലും യോജിക്കാത്ത ഭാഷയാണ് മോദിയില്‍ നിന്ന് വരുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. മോദിജി മനസ്സിലാക്കുമെന്ന് കരുതുന്നു.

നോട്ട് നിരോധനവും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും മോദി സര്‍ക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നു. ഇതുമൂലം സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ച രാജ്യത്തെ ചെറുകിടഇടത്തരം സംരംഭങ്ങളെ തകര്‍ക്കുകയും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയും ചെയ്‌തെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Top