ഇ.പി.ജയരാജന് മാവോയിസ്റ്റ് ഭീഷണി വേട്ടക്കാരോടൊപ്പം ഓടുകയും ഇരകളോടൊപ്പം കിതക്കുകയും ചെയ്യുന്ന എം.എല്‍.എ

കണ്ണൂര്‍:വേട്ടക്കാരോടൊപ്പം ഓടുകയും ഇരകളോടൊപ്പം കിതക്കുകയും ചെയ്യുന്ന എം.എല്‍.എ ആണ് ഇ.പി.ജയരാജൻ എന്ന് മാവോയിസ്റ്റുകൾ .ഇ.പി ജയരാജന്‍ എം.എല്‍.എയ്‌ക്കെതിരെ മാവോയിസ്റ്റ് ഭീഷണിയും . ആദിവാസി കോളനിയില്‍ തുടങ്ങിയ ക്വാറിക്ക് ഇ.പി ജയരാജന്‍ അനുകൂലമാണെന്ന് ആരോപിച്ചാണ് ഭീഷണി. കണ്ണൂര്‍ നിടുംപൊയിലിലെ ചേക്കേരി ആദിവാസി കോളനിയിലെ കവാറിക്ക് ജയരാജന്‍ അനുകൂലമാണെന്നാണ് മാവോയിസ്റ്റുകളുടെ ആരോപണം. ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇ.പി ജയരാജന്‍ ഇടപെട്ടില്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ക്വാറിക്ക് തണ്ടര്‍ ബോള്‍ട്ടിന്റെ സുരക്ഷ ഏര്‍പ്പെടുത്താന്‍ ജയരാജന്‍ ശ്രമിച്ചുവെന്നും മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ ആരോപിച്ചു.

ഇ.പി ജയരാജന്‍ ക്വാറി മാഫിയയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച കാട്ടുതീ, ആദിവാസി ജനങ്ങളുടെ അവകാശം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ അവകാശ പ്രഖ്യാപന ദിനം കോളനിയില്‍ ആചരിച്ചതിനേയും പരിഹസിക്കുന്നു. വേട്ടക്കാരോടൊപ്പം ഓടുകയും ഇരകളോടൊപ്പം കിതക്കുകയും ചെയ്യുന്ന എം.എല്‍.എയുടെ തനിനിറം ആദിവാസികള്‍ തിരിച്ചറിയുന്നുണ്ട്. അത് മറച്ചുവയ്ക്കാനാകില്ലെന്നും കാട്ടുതീ പറഞ്ഞു. താമരശേരിയിലെ പുതിപ്പാടി ആദിവാസ കോളനിയില്‍ ലഘുലേഖ വിതരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top