ഇറ്റലിയിൽ ഇസ്ലാമിക വിഘടനവാദത്തിന് കൂച്ചുവിലങ്ങ് !!പൊതുസ്ഥലത്ത് ബുർഖയും നിഖാബും നിരോധിക്കാൻ നിയമനിർമാണത്തിന് ഇറ്റലി. ലംഘിക്കുന്നവർക്ക് വൻതുക പിഴ.ഇറ്റലിയില്‍ ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായി ജോര്‍ജിയ മെലോണി ഭരണകൂടം. എന്താണ് ഇറ്റലിയിലെ പുതിയ ബുർഖ, നിഖാബ് നിരോധന ബിൽ ?

റോം: പ്രധാനമന്ത്രി ജോർജിയ മെലോണി നയിക്കുന്ന ഇറ്റാലിയൻ സർക്കാർ രാജ്യമെമ്പാടുമുള്ള പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരു പുതിയ ബിൽ കൊണ്ടുവന്നു. ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായിട്ടാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഈ നീക്കം നടത്തിയത് . പൊതുസ്ഥലങ്ങളില്‍ ബുര്‍ക്കയും നിഖാബും ധരിക്കുന്നത് നിരോധിക്കാന്‍ ബില്‍ അവതരിപ്പിച്ചു. ഇസ്ലാമിക വിഘടനവാദം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ പാര്‍ട്ടി അവതരിപ്പിച്ച ഈ ബില്‍, രാജ്യത്തൊട്ടാകെ ബുര്‍ക്കയും നിഖാബും നിരോധിക്കാന്‍ ലക്ഷ്യമിടുന്നു. മെലോണിയുടെ വലതുപക്ഷ സഖ്യസര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈ ബില്‍ പാസാകാന്‍ സാധ്യതയുണ്ട്.”ഇസ്‌ലാമികവും സാംസ്‌കാരികവുമായ വേർതിരിവ്” ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് സർക്കാരിന്റെ അവകാശ വാദം.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, കടകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് 260 യൂറോ മുതല്‍ 2,600 യൂറോ വരെ പിഴ ഈടാക്കും. ഇതിനുപുറമെ, ‘സാംസ്‌കാരിക കുറ്റകൃത്യങ്ങള്‍’ നേരിടുന്നതിനായി ക്രിമിനല്‍ നടപടികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യകാത്വ പരിശോധന, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കും. മതപരമായ നിര്‍ബന്ധങ്ങള്‍ പ്രോസിക്യൂഷന് തെളിവാക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്ലാമിക തീവ്രവാദത്തിന്റെ വ്യാപനം തടയുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. ‘ഇസ്ലാമിക മൗലികവാദത്തിന്റെ വ്യാപനം ഇസ്ലാമിസ്റ്റ് ഭീകരവാദത്തിനുള്ള വളക്കൂറാണ്,’ കരട് നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നു.

പള്ളികള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ ധനസഹായ സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്നതും ബില്ലില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് തടയുമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍, ഇറ്റലിയിലെ ചില പ്രദേശങ്ങളില്‍ ബുര്‍ക്കയ്ക്കും നിഖാബിനും നിയന്ത്രണങ്ങളുണ്ട്. 2015 ല്‍ ലോംബാര്‍ഡി മേഖലയില്‍ പൊതു കെട്ടിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു.

എന്താണ് ബിൽ ? കൂടുതൽ അറിയാം

കരട് ബിൽ അനുസരിച്ച്, നിയമം ലംഘിക്കുന്നവർക്ക് 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്തും. കൂടാതെ, പള്ളികളുടെ ഫണ്ടിംഗ് സുതാര്യമാക്കാനും മതസ്ഥാപനങ്ങളിലേക്കുള്ള വിദേശ സംഭാവനകൾ നിയന്ത്രിക്കാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, കടകൾ, ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും നിഖാബും നിരോധിക്കാൻ ഇറ്റലി പുതിയ ബിൽ കൊണ്ടുവന്നു. നിയമലംഘകർക്ക് 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്താം.

കന്യകാത്വ പരിശോധന പോലുള്ള പ്രവൃത്തികൾക്ക് ക്രിമിനൽ ശിക്ഷ നൽകാനും ബിൽ നിർദേശിക്കുന്നു.
ബലപ്രയോഗത്തിലൂടെയുള്ള വിവാഹങ്ങൾ, പ്രത്യേകിച്ച് ഇതരമതസ്ഥർ തമ്മിലുള്ള വിവാഹങ്ങളുടെ കാര്യത്തിൽ, പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

Summary : The Italian government, led by Prime Minister Giorgia Meloni, is preparing to introduce a new bill to ban the burqa and niqab in public places across the country. The government claims the move is intended to eliminate “Islamic and cultural separatism

Top