അഹമ്മദാബാദ് :ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനൽ, 2014 ട്വന്റി20 ലോകകപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനൽ തിങ്കളാഴ്ചയും. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ ഞായറാഴ്ച ശാപം’ അവസാനിപ്പിച്ചു.
മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.
സഞ്ജു 46 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സും അഭിഷേക് ശര്‍മ 21 പന്തില്‍ 51 റണ്‍സും നേടി. ഓപ്പണര്‍മാരായ സഞ്ജുവിന്റേയും അഭിഷേക് ശര്‍മയുടേയും തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്‌സ് നേടാനായത്. ഇന്ത്യയ്ക്ക് ഇത് ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണ്. ഇത് ഇന്ത്യയുടെ നാലാം ടി20 ലോകകപ്പ് ഫൈനലാണ്. 2007ലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. മിന്നും ജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു. സാധാരണമായ കഴിവുകള്‍, ദൃഢനിശ്ചയം,ടീം വര്‍ക്ക് എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്നും ഈ ജയം ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
2026 മാർച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ 96 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിൽ അർധസെഞ്ചറിയുമായി തിളങ്ങി സഞ്ജും സാംസൺ (89), ബോളിങ്ങിൽ, 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.










