പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മിനി അയോദ്ധ്യ: 350,000-ത്തിലധികം ഹിന്ദുക്കളുടെ സ്വപ്നസാക്ഷാത്ക്കാരമായി രാമക്ഷേത്രം ഉയരും

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഗംഭീര രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനം . ഹിന്ദുമതത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുക, കരീബിയന്‍ രാജ്യത്തിന്റെ ദീര്‍ഘകാല ഐഡന്റിറ്റിയായ ”രാമായണ രാജ്യം” എന്നതിനെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി . ”മിനി അയോധ്യ” തന്നെ സൃഷ്ടിക്കാനാണ് തീരുമാനം .

ഏകദേശം 1.5 ദശലക്ഷം ജനസംഖ്യയുള്ള ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ 350,000-ത്തിലധികം ഹിന്ദുക്കള്‍ വസിക്കുന്നുണ്ട് . നൂറ്റാണ്ടുകളായി രാജ്യത്ത് ഹിന്ദു മത-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ് . പൊതു യൂട്ടിലിറ്റീസ് മന്ത്രി ബാരി പദരത്ത് അടുത്തിടെ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ ശക്തമായ പിന്തുണ പ്രകടിപ്പിച്ചു. രാമായണ നാട് വളരെക്കാലമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സാംസ്‌കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും, ധ്യാനത്തിനും, ആരാധനയ്ക്കും, സമൂഹ ഒത്തുചേരലുകള്‍ക്കും ഇടം നല്‍കുന്നതിനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സംരംഭം കാണുന്നതെന്ന് പദരത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് ആസ്ഥാനമായുള്ള ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ദി റാം മന്ദിര്‍ സംഘടനയുടെ സ്ഥാപകനായ പ്രേം ഭണ്ഡാരി ഒരു ”മിനി അയോധ്യ” സ്ഥാപിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. അയോധ്യ സന്ദര്‍ശിക്കാന്‍ കഴിയാത്ത അമേരിക്കയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ആത്മീയ കേന്ദ്രം വിഭാവനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസ്സസ്സറിനോട് ”അയോധ്യ നഗരി” വികസിപ്പിക്കാനാണ് ഭണ്ഡാരി അഭ്യര്‍ത്ഥിച്ചത്.

2025 മെയ് മാസത്തില്‍, അയോധ്യയില്‍ നിന്നുള്ള രാം ലല്ലയുടെ ഒരു പകര്‍പ്പ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ അനാച്ഛാദനം ചെയ്തു, പതിനായിരത്തിലധികം ഭക്തരെ ആകര്‍ഷിച്ചിരുന്നു ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ദേശീയ അവധി ദിവസമായ ഒക്ടോബര്‍ 20 ന് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മിനി അയോധ്യയുടെ പ്രഖ്യാപനം. .

 

Top