ഇത് ഒരു അമ്മയും മക്കളുമാണ് എന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും? ഇവരുടെ പ്രായം കേട്ടാല്‍ അമ്പരപ്പെട്ട് പോകും…  

തായ്‌വാന്‍ :തങ്ങളുടെ അത്ഭുതപ്പടുത്തുന്ന ശരീര സൗന്ദര്യം കൊണ്ട് ഏവരെയും അമ്പരപ്പെടുത്തുകയാണ് ഈ അമ്മയും മക്കളും. കാഴ്ചയില്‍ അടുത്ത കൂട്ടുകാരികളാണെന്ന് തോന്നുമെങ്കിലും ഇവരില്‍ ഒരാള്‍ അമ്മയും മറ്റ് രണ്ട് പേര്‍ ഈ മദ്ധ്യവയസ്‌കയുടെ മക്കളുമാണ്. തായ്‌ലന്റിലാണ് ഈ അത്ഭുത കുടുംബം ജീവിക്കുന്നത്. ചിത്രത്തില്‍ നടുവില്‍ നില്‍ക്കുന്നതാണ് അമ്മ. കോളജ് സുന്ദരി കണക്കെ ചിരിച്ച് നില്‍ക്കുന്ന ഈ സുന്ദരിയുടെ പ്രായം അറിഞ്ഞാല്‍ വീണ്ടും ഞെട്ടും. 63 വയസ്സാണ് ഈ സുന്ദരിയുടെ പ്രായം. ഇവരുടെ വലത് ഭാഗത്ത് നില്‍ക്കുന്ന മൂത്ത മകളുടെ പ്രായം 41 ,ഇടത് ഭാഗത്ത് നില്‍ക്കുന്ന ഇളയ മകളുടെ പ്രായം 36, 40 വയസ്സായ മറ്റൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട് .നാല് പേരെയും ഒരുമിച്ച് കണ്ടാല്‍ 20 വയസ്സുള്ള കോളജ് സുന്ദരിമാരാണന്നെ പറയു. ഫാഷന്‍ ഡിസൈനറായ മൂത്ത മകള്‍ ലൂറെ ഹുസു തന്റെ 41 ാം പിറന്നാളിന് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് ഈ കുടുംബത്തെ പ്രശസ്തരാക്കിയത്. യുവതിക്ക് 41 വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയാതിരുന്ന പലരും ലൂറെയുടെ വീട്ടുകാരെ പറ്റി അന്വേഷിച്ച് കണ്ടെത്തിയപ്പോള്‍ കൂടുതല്‍ ഞെട്ടി. ഇറച്ചി വിഭവങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പച്ചക്കറിക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും മാത്രമേ ഇവരുടെ ഭക്ഷണക്രമത്തില്‍ സ്ഥാനമുള്ളു. ഇത് കൂടാതെ ധാരാളം വെള്ളവും കുടിക്കണമെന്നാണ് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചെത്തുന്നവരോട് ഈ അമ്മയുടെയും മക്കളുടെയും മറുപടി.

Top