യുവാവ് രണ്ട് സെയില്‍സ്മാന്‍മാരെ വെടിവച്ചുകൊന്നു

വിലക്കുറവ് നല്‍കാത്തതിനാല്‍ യുവാവ് രണ്ട് സെയില്‍സ്മാന്‍മാരെ വെടിവച്ചുകൊന്നു . വിലക്കുറവ് നല്‍കില്ലെന്ന് പറഞ്ഞതിന്‍റെ ദേഷ്യത്തിലാണ് യുവാവ് വാരണസി ജെഎച്ച്വി മാളിലെ കടയില്‍ കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. യുവാവിന്റെ അക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരുക്ക് പറ്റുരയും ചെയ്തു. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, മാളിനുള്ളിലെ ഒരു തുണിക്കടയിലാണ് തര്‍ക്കം ഉണ്ടായത്.

യുവാവും കടയിലെ ഒരു സെയില്‍സ് മാനുമായാണ് തര്‍ക്കം തുടങ്ങിയത്. തനിക്ക് വിലക്കുറവ് വേണം എന്ന ആവശ്യം ഇവര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് മറ്റൊരു സെയില്‍സ്മാനും കൂടി തര്‍ക്കത്തില്‍ പങ്ക് ചെര്‍ന്നു. ഇതോടെ കുപിതനായ യുവാവ് കൈയ്യിലുള്ള തോക്ക് ഉപയോഗിച്ച് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കടയില്‍ സേല്‍സ്മാന്മാരായ സുനിലും ഗോപിയുമാണ് കൊല്ലപ്പെട്ടത്. ഗോലു, വിശാല്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കട അടച്ചിട്ടിരിക്കുകയാണ്.

പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിലെ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടയിലെയും മാളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

Top