കോട്ടയം ജില്ലാപഞ്ചായത്തില്‍ യു ഡി എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേ മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കാമെന്ന തീരുമാനം യുഡിഎഫിലും വിവാദം പുകയുന്നു. മധ്യകേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമുള്‍പ്പെടെ രംഗത്തെത്തി. ലീഗിന്റെ പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു.
അതേ സമയം മലബാര്‍ വിട്ട് മധ്യകേരളത്തിലും കളംപിടിക്കാനുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കോട്ടയത്തെ മത്സരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീഗിന് കോട്ടയത്ത് ഒരു സീറ്റ് ലഭിച്ചത്. അന്ന് എരുമേലിയില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു.
പിന്നീട് ഏറെ കാലത്തിനുശേഷമാണ് സീറ്റാവശ്യവുമായി ലീഗ് രംഗത്തെത്തുന്നത്. കോട്ടയത് യുഡിഎഫ് ഘടകകക്ഷികളില്‍ കാര്യമായ സ്വാധിനമില്ലാത്ത ലീഗ് സീറ്റിനുവേണ്ടി പിടിവാശി പിടിച്ചത് കോണ്‍ഗ്രസിനേയും വെട്ടിലാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഒരു സിറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും ജോസഫ് വിഭാഗം എതിര്‍ത്തു. പിന്നീട് നാലുസീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്ന വെല്ലുവിളിയുമായി ലീഗ് രംഗത്തെത്തുകയായിരുന്നു.
സംസ്ഥാന നേതൃത്വവും കോട്ടയം സീറ്റിനായി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി. ലീഗുമായുള്ള പിണക്കം മലബാറിലെ മുന്നണി സമവാക്ക്യങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന കോണ്‍ഗ്രസിന്റെ ഭയം മൂലം ഒടുവില്‍ ലീഗിന് വഴങ്ങേണ്ടിവന്നു.
ഏതു സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. നിലവിലെ ധാരണ അനുസരിച്ച് കോണ്‍ഗ്രസ് 14 സീറ്റിലും, കേരള കോണ്‍ഗ്രസ് 8 സീറ്റിലും, മുസ്ലിം ലീഗ് ഒരു സീറ്റിലും മത്സരിക്കും. ചില സീറ്റുകള്‍ സീറ്റുകള്‍ വെച്ചു മാറുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. മുണ്ടക്കയമോ എരുമേലിയോ വേണമെന്നാണ് ലീഗിന്റെ ആവശ്യമെങ്കിലും ഇത് അംഗീകരിച്ചില്ല. കോട്ടയത്ത് സീറ്റ് വേണ്ടമെന്ന് പിടിവാശിപിടിക്കുന്ന ലീഗ് മലപ്പുറത്ത് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുമോ എന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഒരു നീക്കമായിരിക്കും ലീഗിന്റെ ഈ മത്സരം. ഈ തിരഞ്ഞെടുപ്പിന് പിന്നാലെ വാരാനിരിക്കുന്ന തിരിഞ്ഞെടുപ്പിലും ലീഗ് സമ്മര്‍ദ്ദശക്തിയായി മധ്യകേരളത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.
അതേസമയം പൊളിറ്റക്കല്‍ ഇസ്ലാം കൂട്ട്‌കെട്ടിന്റെ ഭാഗമായാണ് ലീഗിന്റെ ഈ നീക്കത്തെ പലരും കാണുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയും എസ് ഡി പി ഐയും മധ്യകേരളത്തില്‍ സ്വാധീനം സൃഷ്ടിക്കാന്‍ പലവഴികളും പയറ്റുന്നുണ്ട്. കേരള കോണ്‍ഗ്രസ് കോട്ടകളില്‍ മുസ്ലീം വോട്ടുകളിലൂടെ വിള്ളന്‍ വീഴ്ത്താനാണ് നീക്കം. ഈ ഗ്രൂപ്പിനൊപ്പമാണ് ലീഗിന്റെ മത്സര ലക്ഷ്യവും കണക്കാക്കുന്നത്.
വടക്കന്‍ മലബാര്‍ വിട്ട് മധ്യകേരളത്തിലേക്കുളള ഒരു വിഭാഗത്തിന്റെ വ്യവസായിക അധിനിവേശവും ഇതൊടപ്പം കൂട്ടിവായ്ക്കണമെന്ന് രാഷ്ടീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.










