എന്നെ മര്‍ദിച്ച പൊലീസുകാരെ അടിക്കാന്‍ ചെരുപ്പെടുത്ത് വെച്ചിട്ടുണ്ട്; നമ്പി നാരായണന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പൊലീസ്, ഐ. ബി. ഉദ്യോഗസ്ഥരെ അടിക്കാന്‍ ഒരു ജോടി ചെരുപ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ചാരക്കേസില്‍ കുറ്റമുക്തനായ മുന്‍ ഐ.എസ്. ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് പിടയുമ്പോള്‍ ഇതെല്ലാം ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്റെ മേലാണ് ചെയ്യുന്നതെന്ന് കരഞ്ഞുപറഞ്ഞു. അന്ന് ഐ.ബി. ക്കാര്‍ പറഞ്ഞത് തെറ്റൊന്നും ചെയ്തിട്ടില്ലെന്നറിഞ്ഞാല്‍ അന്ന് ഞങ്ങള്‍ വീട്ടില്‍ വരാം. ചെരുപ്പെടുത്ത് മുഖത്തടിച്ചോളൂ എന്നാണ്. ഇന്ന് താന്‍ കുറ്റവിമുക്തനായി. ഒരു ഐ.ബി.ക്കാരും എത്തിയില്ല. അവര്‍ വന്നാല്‍ അടിക്കാന്‍ ചെരുപ്പെടുത്ത് വച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് അന്നും പിന്നീടും ഇന്നും പൊലീസിനും ഐ.ബി.ക്കുമെല്ലാം അറിയാം. അതുകൊണ്ട് മാത്രമാണ് പ്രത്യേക അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ് തന്നെ കാണണമെന്ന് പലതവണ ആവശ്യപ്പെട്ടത്. അതിന് അവസരമൊരുക്കാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയെ നിര്‍ബന്ധിച്ചതും അതുകൊണ്ട് മാത്രമാണ്. അല്ലാതെ തന്നെ കണ്ട് സുഖമാണോ എന്ന് ചോദിക്കാന്‍ സിബി മാത്യൂസ് അത്രയ്ക്ക് കഷ്ടപ്പെടില്ലായിരുന്നല്ലോ. നമ്പി നാരായണന്‍ ചോദിച്ചു.

ആദ്യം കുറ്റവാളിയാക്കേണ്ടയാളെ കണ്ടെത്തുക. അതുകഴിഞ്ഞ് കുറ്റമുണ്ടാക്കുക. പിന്നെ അതിനെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കുക. ഇതാണ് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള ടീം ചെയ്തത്. ഇതെല്ലാം എന്തിന് വേണ്ടിയായിരുന്നുവെന്ന് ഇനിയെങ്കിലും ജനം അറിയണം. രാജ്യം അറിയണം. ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയായ ക്രയോജനിക് ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ തയ്യാറായിരുന്നു. അതിനുള്ള കരാര്‍ ഒപ്പുവച്ചത് അന്ന് അതിന്റെ ഡയറക്ടറായിരുന്ന താനാണ്.

അതാണ് യാഥാര്‍ത്ഥ്യം. കരാര്‍ നടപ്പാക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നു. അത് എങ്ങിനെയും സംഘടിപ്പിക്കണമെന്ന് ഇന്ത്യ സര്‍ക്കാരും നിശ്ചയിച്ചു. ഇതിന് ശേഷമാണ് സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ചത്. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് തുറന്ന് പറയണം.അല്ലെങ്കില്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Top