നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സന്‍ വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന് ഡോക്ടര്‍; പ്രതിക്ക് മാനസിക രോഗമെന്നും കോടതിയില്‍ മൊഴി

തിരുവനന്തപുരം: കേരള പൊലീസിനെ കുഴക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജിന്‍സന്‍ കോടതി വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കെ.ജെ.നെല്‍സണാണ് ഇതുസംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി താനുള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ ചികിത്സാനിരീക്ഷണത്തിലായിരുന്നു കേഡലെന്നും ഡോക്ടര്‍ അറിയിച്ചു.

കേഡലിന്റെ മനോനില പരിശോധിക്കണമെന്ന പ്രതിഭാഗം ആവശ്യത്തെത്തുടര്‍ന്നാണ് ഡോക്ടറെ ബുധനാഴ്ച കോടതിയില്‍ വിസ്തരിച്ചത്. സ്‌കീസോഫ്രീനിയ എന്ന മാനസികരോഗത്തിനാണ് കേഡലിന് ചികിത്സ നല്‍കുന്നത്. ഈ രോഗം ബാധിച്ചാല്‍ രോഗിയുടെ ചിന്തയിലും വികാരത്തിലും സ്വഭാവത്തിലും വ്യത്യസ്തതകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛനെയും അമ്മയെയും സഹോദരിയെയും ഉള്‍പ്പെടെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കേഡല്‍ വിചാരണ നേരിടുന്നത്. കൊലയ്ക്ക് ശേഷം ചെന്നൈയിലേക്ക് പോയ ഇയാള്‍ മടങ്ങി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചാണ് പിടിയിലായത്. ആസ്ട്രല്‍ പ്രോജക്ഷന്‍ എന്ന ആത്മാവിനെ സ്വതന്ത്രമാക്കുന്ന പരീക്ഷണം നടത്തിയതാണ് താനെന്നായിരുന്നു കേഡലിന്റെ വാദം. ജയിലായതിന് ശേഷം സഹതടവ്കാരനെയും ജയില്‍ ഉദ്യോഗസ്ഥനെയും കേഡല്‍ ആക്രമിച്ചിരുന്നു.

മിഥ്യാധാരണകളുടെ പിറകില്‍ സഞ്ചരിക്കുന്ന സ്‌കീസോഫ്രീനിയ രോഗികള്‍ പലപ്പോഴും അവരുടേതായ സ്വപ്‌നലോകത്തിലായിരിക്കും. ഈ രോഗം എത്രദിവസം കൊണ്ടോ എത്രവര്‍ഷം കൊണ്ടോ മാറുമെന്ന് പറയാനാകില്ല. സംഭവദിവസം കേഡല്‍ രോഗബാധിതനായിരുന്നോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു.

പിന്നീട് പോലീസ് ഇതില്‍നിന്ന് പിന്മാറി. പ്രതിഭാഗം ഇതേ ആവശ്യം കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്.

Top