ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു.സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള നരേന്ദ്ര മോദി മറച്ചുവെച്ചു.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കും

പത്തനംതിട്ട: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി.കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ഒരു ആക്രമണവുമില്ല. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു ഭീഷണിയും ബിജെപി ഉയർത്തുന്നില്ല. പ്രധാനമന്ത്രി എവിടെ പോയാലും മതങ്ങളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്. പക്ഷെ കേരളത്തിൽ വരുമ്പോൾ ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി മറക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

യുഡിഎഫിന്റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തില്‍ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.ശബരിമലയില്‍ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എല്‍ഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി അവരെ എതിര്‍ക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവുമില്ലെന്നും കേരളത്തില്‍ യുഡിഎഫ് വരുന്നത് തടയുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കും. എല്‍ഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരണിതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബിജെപിക്ക് കേരളത്തില്‍ യുഡിഎഫ് വരണമെന്ന് ആഗ്രഹമില്ല. നമുക്ക് ബിജെപിയോടും ആര്‍എസ്എസിനോടും അടിസ്ഥാനപരാമയ അഭിപ്രായ വ്യത്യാസമുണ്ട്. ദേശീയതലത്തില്‍ എല്‍ഡിഎഫിന് ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ.് 55 മണിക്കൂര്‍ ഇടതടവില്ലാതെ എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്കെതിരെ ബിജെപിയുടെ ഒരു ആക്രമണവും നടക്കുന്നില്ല. എല്‍ഡിഎഫ് നേതൃത്വം അഴിമതിക്കാരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി എവിടെ പോയാലും മതത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറയും. പക്ഷേ ഇന്നലെ കേരളത്തില്‍ വന്നപ്പോള്‍ ശബരിമലയെപ്പറ്റി അദ്ദേഹം മറന്നുപോയി. കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള പ്രധാനമന്ത്രി മറച്ചുവയ്ക്കുകയാണ്” രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ നമ്മള്‍ ശിക്ഷിക്കും. ഞാന്‍ എപ്പോഴും ഇടതുപക്ഷം എന്നാണ് എല്‍ഡിഎഫിനെ പറയുന്നത്. സത്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് ഇടതുപക്ഷമല്ല. അവര്‍ ബിജെപിയെ പോലെ കുത്തകവല്‍ക്കരണത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. യുഡിഎഫ് റബ്ബര്‍ വ്യവസായത്തെ പിന്തുണച്ചിട്ടുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടുള്ള സമയത്ത് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് റബ്ബര്‍ തൊഴിലാളികളുടെ നഷ്ടം നികത്താന്‍ വിസമ്മതിക്കുകയാണ്. നരേന്ദ്ര മോദി എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെ കുത്തകകളുമായി ബന്ധം സ്ഥാപിക്കാനാണ് ഇടതുപക്ഷം താല്‍പര്യപ്പെടുന്നത്. നരേന്ദ്ര മോദി ഡോണള്‍ഡ് ട്രംപിനോട് കീഴടങ്ങിയിരിക്കുകയാണ്.

മോദിയെ നിയന്ത്രിക്കുന്നത് ട്രംപാണ്. അതുപോലെ തന്നെയാണ് നിങ്ങളുടെ മുഖ്യമന്ത്രിയെ നരേന്ദ്ര മോദി നിയന്ത്രിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമാണ് നിയന്ത്രിക്കുന്നത്. നിങ്ങളുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഈ രാജ്യത്തെ അദാനിക്കും അംബാനിക്കും കൈമാറാന്‍ ശ്രമിക്കുകയാണ്. അദാനിയും അംബാനിയും കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറല്ല. എല്‍ഡിഎഫ് കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുകയാണ്. അവര്‍ കേരളത്തിന്റെ ശക്തിയെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അടൂരിലെ കോൺഗ്രസ് പൊതുയോഗ വേദിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ സി വേണുഗോപാൽ,രമേശ്‌ ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. മരിച്ച കോൺഗ്രസ്സ് നേതാവ് എം ജി കണ്ണന്റെ ഭാര്യയെയും മക്കളെയും രാഹുൽ ഗാന്ധി ചേർത്ത് പിടിച്ചു.

Top