തിരുവനന്തപുരം: കെ സുരേന്ദ്രനെ വെട്ടി നിരത്തി ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.
കെ സുരേന്ദ്രന്‍ പക്ഷം അവഗണിച്ചിരുന്ന ശോഭാ സുരേന്ദ്രന്‍ കൂടുതല്‍ കരുത്തയായി എന്നതാണ് പുതിയ നേതൃനിരയിലെ പ്രത്യേകത. ക്രൈസ്തവ മുഖമായി ഷോണ്‍ ജോര്‍ജ്ജും ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നു. സുരേന്ദ്ര പക്ഷത്തെ വെട്ടിനിരത്തി കൊണ്ടാണ് പുതിയ ടീം രാജീവ് ചന്ദ്രശേഖര്‍ എത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതോടെ കേരള ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു എനന് സൂചനയാണ് ഭാരവാഹി പട്ടികയിലും വ്യക്തമാകുന്നത്.
സെക്രട്ടറിമാർ
അശോകൻ കുളനട (പത്തനംതിട്ട)
കെ രഞ്ജിത്ത് (കണ്ണൂർ)
രേണു സുരേഷ് (എറണാകുളം)
വി വി രാജേഷ് (തിരുവനന്തപുരം)
പന്തളം പ്രതാപൻ (ആലപ്പുഴ)
ജിജി ജോസഫ് (എറണാകുളം)
എം വി ഗോപകുമാർ (ആലപ്പുഴ)
പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
പി ശ്യാംരാജ് (ഇടുക്കി)
എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാന നേതൃത്വത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ മുരളീധരപക്ഷത്തിന് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് വി മുരളീധരന്റെ വലംകൈയായ കെ സുരേന്ദ്രനെ മാറ്റിയാണ് രാജീവ് ചന്ദ്രശേഖരനെ നിയമിച്ചത്. വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകുന്നത്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരിക്കെയാണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു ലോക്സഭാ എംപി (തൃശൂര്‍-സുരേഷ് ഗോപി) ബിജെപി ടിക്കറ്റില്‍ വിജയിക്കുന്നത്.









