കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുതൽ 36 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; സെപ്തംബര്‍ 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം ! കേരള പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 34 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍, കോളെജ് വിദ്യഭ്യാസ വകുപ്പില്‍ അധ്യാപകര്‍, ആസുത്രണം ബോര്‍ഡില്‍ അഗ്രോണമിസ്റ്റ്, ഷിഫറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മെഡിക്കല്‍ സോഷ്യല്‍വര്‍ക്കര്‍, സയന്റിഫിക്ക് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.

സ്റ്റിറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 11/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 11 തസ്തികകളില്‍ 70 ഒഴിവുകളുമുണ്ട്. വണ്‍ടൈം രജിസ്റ്റര്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സെപ്തംബര്‍ 9 വരെ അപേക്ഷിക്കാം.

Top