നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി.ചൊവ്വാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റാന്‍ മരണ വാറണ്ട്

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത നല്‍കിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെയും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയത്. ജസ്റ്റിസ് രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്.ജസ്റ്റിസുമാരായ , അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.ഇനി രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം മാത്രമാണ് ഇയാൾക്ക് മുന്നിലുള്ളത്.

മാർച്ച് മൂന്നിന് വധശിക്ഷ നടക്കാനിരിക്കെയാണ് തിരുത്തൽ ഹർജിയുമാൻ പവൻ കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി ഇളവു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ തിരുത്തൽ ഹർജികളും കോടതി നേരത്തെ തള്ളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനായുള്ള എല്ലാ ശ്രമങ്ങളും നിർഭയ കേസ് പ്രതികൾ നടത്തി വരുന്നുണ്ട്. ഓരോരുത്തരായി കോടതിയെ സമീപിച്ചും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയുമൊക്കെ ശിക്ഷ നീട്ടിക്കൊണ്ടു പോവുകയാണ്. പ്രതികളിൽ തിരുത്തൽ ഹർജിയുമായി കോടതിയിലെത്തിയ അവസാനത്തെയാളാണ് പവൻ. ഇത് തള്ളിയതോടെ ശിക്ഷയിൽ നിന്ന് രക്ഷനേടാനുള്ള അവസാന നിയമസാധ്യതയും അടഞ്ഞിരിക്കുകയാണ്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയിലും പവനും മറ്റൊരു പ്രതിയായ മുകേഷ് സിംഗും ഹർജി സമർപ്പിച്ചിട്ടുണ്ട്. 2012 ഡിസംബർ 16നാണ് 23കാരിയായ ഫിസിയോതെറാപ്പി വിദ്യാർഥിനി ഓടുന്ന ബസിൽ വച്ച് ക്രൂര പീഡനത്തിനിരയായത്. പീഡനശേഷം ബസിൽ നിന്ന് വലിച്ചെറിയപ്പെട്ട യുവതി ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിന് ശേഷം മരിച്ചു. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിലൊരാൾ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് ശേഷം വിട്ടയച്ചിരുന്നു,.ബാക്കി നാലു പേരുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഹർജികളുമായി കോടതിയെ ശ്രമിച്ച് ഇത് നീട്ടാൻ പ്രതികളുടെ ശ്രമം.

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് പവന്റെ വാദം. അതുകൊണ്ട് വധശിക്ഷ ഒഴിവാക്കി തടവ് ശിക്ഷയാക്കണമെന്ന് പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച നടപ്പാക്കുമോ എന്ന് വ്യക്തമല്ല. കാരണം മറ്റൊരു പ്രതി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്. പ്രതി അക്ഷയ് കുമാര്‍ രണ്ടാംതവണ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പുതിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു. കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റുമെന്ന് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 17നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.

പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എല്ലാ ഹര്‍ജികളും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതി ഈ മാസം 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍കുമാര്‍ ഗുപ്ത ദില്ലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇനി ഇയാള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിക്കാനും സാധ്യതയുണ്ട്. അക്ഷയും വാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്.

Top