25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷയില്ല…!! മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തും; മാന്ദ്യം നേരിടാൻ നടപടികളുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ എടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്താൻ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചു. നികുതി മേഖല ഉടൻ പരിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്താനായെന്നും ധനമന്ത്രി ഡൽഹിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്കുകളിൽ കൂടുതൽ വായ്പകൾ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേർക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. 2020 ജനുവരി മുതൽ ടെക്സ്റ്റൈൽ മേഖലയിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. ചെറിയ നികുതി പിഴവുകൾക്ക് ശിക്ഷയില്ല. 25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിനാണ് ശിക്ഷ ഒഴിവാക്കിയത്.

രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ ദുബായ് മാതൃകയിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തും. ജിഎസ്ടി , ഐ.ടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും. കയറ്റുമതി ഇടിവ് നികത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കും. ടെക്സ്റ്റൈൽ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബർ 31 വരെയാക്കും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കയറ്റുമതി രംഗം കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക നിലവാരം ഉയർത്തും. വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വർഷം ഡിസംബറോടെ വേഗത്തിലാവും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ ആർ.ബി.ഐ 68,000 കോടി അനുവദിക്കും. സ്വതന്ത്ര വ്യാപാരനയമാണ് സർക്കാരിന്റെ ലക്ഷ്യം. വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ നിരീക്ഷിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

Top