അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ

പ്യോങ്‌യാങ്: അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. അമേരിക്കയുമായി പരസ്പരം യുദ്ധാഹ്വാനങ്ങളും വെല്ലുവിളികളും നടക്കുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തിലൊരു വീഡിയോ പുറത്തുവിടുന്നത്.ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി നടന്ന സൈനിക ആഘോഷങ്ങള്‍ക്കിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ കണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കിം ജോങ് ഉന്നിനെ വീഡിയോയില്‍ കാണാം.

അമേരിക്കയിലെ ഒരു നഗരത്തില്‍ ഉത്തരകൊറിയ തൊടുത്തുവിട്ട ഭൂഖണ്ഡാനന്തര മിസൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതും വീഡിയോയിലുണ്ട്. ഉത്തരകൊറിയ സര്‍ക്കാര്‍ ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top