കോട്ടയം :അയർലന്റിലെ സീറോ മലബാർ കമ്മ്യൂണിറ്റി ബ്ളാക്ക്റോക്ക് പള്ളിക്കമ്മറ്റിയിലെ മെമ്പർമാരായ ചിലരുടെ വ്യഭിചാരം തെളിവോടെ പിടിക്കപ്പെട്ടു .സ്വന്തം ഭാര്യയെ ചതിച്ച് മറ്റു സ്ത്രീകളുമായി അവിഹിതബന്ധം പുലർത്തിയിരുന്ന പള്ളിക്കമ്മറ്റിയിലെ വിരുതന്മാരെ തെളിവുകളോടെ പൊക്കിയത് അവിഹിതത്തിന് പോയ കമ്മറ്റിക്കാരന്റെ ഭാര്യയുടെ രഹസ്യ നീക്കം.
തനിക്ക് നേരെ ക്രൂരമായ ശാരീരിക പീഡനവും അകൽച്ചയും ഉണ്ടായപ്പോൾ സംശയം തോന്നിയ ഭാര്യക്ക് ഒരു കാര്യം മനസിലായി , തന്റെ ഭർത്താവിന് പള്ളിക്കമ്മറ്റിയിലെ ഒരാളുടെ ഭാര്യയുമായി അവിഹിതം ഉണ്ടെന്നുള്ളത് .എന്നാൽ തെളിവുകൾ ഇല്ലാതിരുന്നതിനാൽ വീട്ടിലും കാറിലും രഹസ്യ ക്യാമറ വെച്ച് ഷൂട്ട് ചെയ്തു പിടിക്കുകയായിരുന്നു..അവിഹിതം നീണ്ടത് പള്ളിയുടെ പരിസരങ്ങളിലും കുട്ടികളുടെ മുൻപിൽ വെച്ചുള്ള ആക്രമണവും ! അവിഹിതത്തിലെ സ്ത്രീയും പള്ളിക്കമ്മിയിലെ മറ്റൊരു അംഗത്തിന്റെ ഭാര്യ എന്നതും ഞെട്ടിക്കുന്നതായിരുന്നു . കുട്ടികളുടെ മുൻപിൽ വെച്ച് വരെ അതിക്രമങ്ങൾ നടത്തപ്പെട്ടു .അതി ക്രൂരമായ ക്രിമിനൽ വിവരം അറിഞ്ഞിട്ടും വൈദികരും ട്രസ്റ്റിമാരും കുറ്റവാളികൾക്ക് എതിരെ നടപടി എടുത്തില്ല. ഒടുവിൽ പിതൃവേദി ഗ്രുപ്പിൽ നിന്നും അവിഹിതക്കാരെ പുറത്താക്കി.
പിതൃവേദി ഗ്രുപ്പിൽ നിന്നും കുറ്റവാളികളായ കൂട്ടുകാരെ പുറത്താക്കിയപ്പോൾ സംരക്ഷരായി ട്രസ്റ്റി സന്തോഷ് ജോണും സിനുവും ,ലിസ്റ്റിനടക്കം ഉള്ളവർ വൈദികന്റെ നേതൃത്വത്തിൽ ഗുഡാലോചന നടത്തി പള്ളിക്കമ്മറ്റി വിളിച്ച് ചേർത്തു . വ്യഭിചാരക്കാരെ സംരക്ഷിക്കാനായി ആദ്യമായി വളഞ്ഞ വഴിയിൽ പള്ളിക്കമ്മറ്റിയിൽ എത്തിയ ആദ്യ യോഗത്തിൽ ഡെന്നിസ് സെബാസ്റ്റ്യനും ജോബിൻ കോഴിപ്പള്ളിയും പള്ളിക്കമ്മറ്റിയിൽ അക്രമം നടത്തി .അൾത്താരയെ ബഹുമാനിക്കാത്ത വിമത വൈദക നേതാവിന്റെ മുന്നിൽ വെച്ച് മുൻകൂട്ടി പ്ലാൻ ചെയ്തുവന്ന അതിക്രമം പള്ളിയിൽ അൾത്താരക്ക് മുന്നിൽ വെച്ച് നടത്തപ്പെട്ടു.
അയർലണ്ട് ഡബ്ലിനിൽ വൊഡാഫോണിൽ ജോലി ചെയ്യുന്ന ബ്ളാക്ക്റോക്ക് ചെറിവുഡിൽ താമസിക്കുന്ന ഡെന്നിസ് സെബാസ്റ്റ്യൻ ,സ്റ്റില്ല്ഗോർഗനിൽ സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിലെ കാറ്ററിങ് – ക്ളീനിങ് സെക്ഷനിൽ ജോലി ചെയ്യുന്ന ജോബിൻ കോഴിപ്പള്ളി എന്നിവർക്കെതിരെയാണ് ഗാർഡയിൽ കേസ് ഉണ്ടായത് . ബ്ലാൿറോക്കിൽ നടന്ന പള്ളി കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസാന്മാർഗ്ഗിക വിഷയങ്ങളിൽ ചർച്ച വന്നപ്പോൾ പ്രകോപിതരാകുകയായിരുന്നു. ഇവർക്ക് എതിരെയുള്ള കേസുകൾ പുതിയ തലത്തിലേക്ക് ഉയർന്നിരിക്കയാണിപ്പോൾ.
പള്ളിക്കമ്മറ്റിയിൽ ഇരുന്നുകൊണ്ട് ആറാം പ്രമാണം ലംഘിച്ചവരെ പിതൃവേദി കമ്മറ്റിയുടെ വാട്സ് ആപ് ഗ്രുപ്പിൽ നിന്നും അഡ്മിൻ പുറത്താക്കിയിരുന്നു .ഡെന്നിസ് സെബാസ്റ്റ്യന്റെ കൂട്ടുകാരെ പിതൃവേദി ഗ്രുപ്പിൽ നിന്നും പുറത്താക്കിയത് ഡെന്നീസിനും കൂട്ടുകാർക്കും സഹിക്കാൻ കഴിഞ്ഞില്ല .ഇവരെ തിരിച്ചെടുക്കണമെന്ന ഭീക്ഷണിയുമായിട്ടാണ് ഡെന്നിസും കൂട്ടാളി ട്രസ്റ്റി സന്തോഷ് ജോൺ , സിനു , ലിസ്റ്റിൻ എന്നിവർ നേരത്തെ കമ്മറ്റി കൂടി തീരുമാനിച്ച തിരുനാൾ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യാനെന്ന പേരിൽ അടിയന്തിര യോഗം വിളിച്ച് ചേർത്തത് . ഗുഡാലോചന നടത്തി വിളിച്ച് ചേർത്ത കമ്മറ്റി യോഗത്തിൽ വൈദികന്റെ മുന്നിൽ വെച്ച് ഡെന്നിസ് സെബാസ്റ്റ്യനും,ജോബിൻ കോഴിപ്പള്ളിയും പ്രകോപിതരായി ആക്രമം അഴിച്ചു വിടുകയായിരുന്നു .ഡെന്നിസ് സെബാസ്റ്റ്യൻ എത്തിയ ആദ്യ കമ്മറ്റിയിൽ ആണ് അതിക്രമം അഴിച്ചുവിട്ടത്.
കമ്മറ്റിക്കാരെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി ജോബിനും ഡെന്നിസും കൂടി കമ്മറ്റിക്കാരിൽ ചിലരെ ആക്രമിക്കാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. വ്യക്തമായ സിസിടിവി ഫൂട്ടേജുകൾ അടക്കമുള്ള പരാതിയിൽ നേതൃത്വംകൊടുത്തവരെയും പോലീസ് അന്യോഷണത്തിൽ പെടുത്തി .വധിക്കുമെന്ന് ഭീക്ഷണിയും ആക്രമിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റങ്ങളാണ് .ഐറീഷ് പള്ളിയിൽ വെച്ച് നടന്ന അതിക്രമത്തിന് ഗാർഡ പരാതിയിൽ അന്വോഷണം നടക്കുകയാണ് . അതിക്രമം നടത്തിയവർ ഇന്ത്യക്കാർ ആയതിനാൽ ഇന്ത്യൻ നിയമ വ്യവസ്ഥ അനുസരിച്ച് ഇന്ത്യയിലും പരാതിയും കേസും ഉണ്ടെന്നാണ് സൂചന .
കോട്ടയം ഉഴവൂർ സ്വദേശിയാണ് വിവാദ നായകൻ ആയ കോഴി’ പ്പള്ളി ജോബിൻ . സാമ്പത്തിക ക്രമക്കേട് ആരോപണവും അസാന്മാർഗിക പ്രവർത്തികളും ‘കോഴി പള്ളിക്ക് എതിരെ നാട്ടിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്.
മലയാളികൾ ഒന്നിച്ചുകൂടുന്നിടത്തോക്കെ മദ്യപിച്ച് അലമ്പുണ്ടാക്കുന്ന സ്വഭാവക്കാരാണ് ഡെന്നിസും ജോബിനും എന്നും ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് അന്വോഷണത്തിൽ ചിലർ വ്യക്തമാക്കി. അതിനാൽ സ്പൈസ് എന്ന സംഘടനയിൽ നിന്നും ഡെന്നിസിനെയും ജോബിനെയും മാറ്റിയതെന്നും റിപ്പോർട്ട്.
ഐറീഷ് നിയമവ്യവസ്ഥ അനുസരിച്ച് ഗുരുതരമായ ക്രൈം നടന്നത് അറിഞ്ഞിട്ടും അതോറിറ്റിയെ അറിയിക്കാതെ വ്യഭിചാരക്കാരെയും അതിക്രമം നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിനും വേണ്ടി വിവാദ വൈദികൻ പള്ളികമ്മറ്റി പിരിച്ചുവിട്ടു.
മുൻപ് ഐറീഷ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സൂചികൊണ്ട് ഗാൾവേയിലെ രഞ്ജിത്തിനെതിരായി ഉയർത്തിയ ആരോപണ കേസിൽ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് പൊതുവായി മാപ്പ് പറയേണ്ട അവസ്ഥ ഉണ്ടാക്കിയിരുന്നു .അതിലും വലിയ വിവാദത്തിലേക്കാണ് ബ്ലാൿറോക്കിലെ വിഷയം പോയികൊണ്ടിരിക്കുന്നത് .
സുരക്ഷിതമായി സൂക്ഷിക്കേണ്ട ബ്ലാക്ക്റോക്ക് പള്ളിയുടെ ആക്കൗണ്ട് ബുക്ക് തട്ടിപ്പ് സുവിശേഷ പ്രസംഗകന് സജിത്ത് ജോസഫിന്റെ അയര്‍ലന്റിലെ കൂട്ടാളിയും തട്ടിപ്പില്‍ പങ്കാളിയുമായ ജോസ് പള്ളിപ്പാടന്റെ വീട്ടില്‍ സൂക്ഷിച്ചത് ക്രമക്കേട് നടത്തുന്നതിനായിരുന്നു . സന്തോഷ് ജോണ്‍ ട്രസ്റ്റി ആയിരുന്നപ്പോള്‍ മരണാനന്തര സഹായ പിരിവടക്കം ഒരുപറ്റം പിരിവുകള്‍ സ്വകാര്യ അകൗണ്ടിലെത്തിച്ച് തട്ടിപ്പ് നടത്തിയത് ‘ ജേര്‍ണലിസ്റ്റ് ഓണലൈവ് എന്ന പത്രം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണാനന്തര സഹായ പിരിവിലും ആക്കൗണ്ടിലും ഉണ്ടായ ക്രമക്കേട് വെട്ടി തിരുത്താന്‍ ആണ് ആക്കൗണ്ട് ബുക്ക് ജോസ് പള്ളിപ്പാടന്റെ വീട്ടിൽ വെച്ചത് .ഇത് സഭയുടെ നിയത്തിന് എതിരായിട്ടാണ് എന്നാണ് ആരോപണം.
നിയമവിരുദ്ധമായി പള്ളിയിലെ ആക്കൗണ്ട് ബുക്ക് സൂക്ഷിച്ചത് പുറത്ത് അറിയാതെ മറക്കുകയാണ് നിലവിലെ പാരിഷ് ചാപ്ലിന്‍സ് . വിശ്വാസികളില്‍ നിന്നും നേര്‍ച്ചപ്പണമായി കിട്ടിയ തുകയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്ളിയില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കണക്ക് ബുക്ക് തിരിമറി നടത്താനായി സൂക്ഷിച്ചത് വിവാദ സുവിശേഷകന് സജിത്ത് ജോസഫിന്റെ തട്ടിപ്പ് കൂട്ടാളിയുടെ വീട്ടില്‍ ആയിരുന്നു എന്നത് വലിയ ഞെട്ടലോടെ ആണ് വിശ്വാസികള്‍ കേട്ടത് .





