പയ്യാവൂർ കുളക്കാട്ട് അനിൽ ബേബി ഇറ്റലിയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.

ഇറ്റലി :ഇറ്റലിയിലെ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി പ്രവാസി മലയാളി മുങ്ങിമരിച്ചു . റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ ഉപ്പുപടന്ന സ്വദേശി കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബിയാണ് മക്കരേസെ എന്ന കടൽ തീരത്ത് വച്ച് കുളിക്കുന്നതിനിടയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചത് .

ഇന്നലെ വൈകിട്ടാണ് സഹോദരി പുത്രനോടൊപ്പം റോമിൽനിന്നും മക്കരേസെ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പോയത്. അവിടെ വച്ച് അപ്രതീക്ഷിതമായി ഉണ്ടായ കടൽ ചുഴിയിൽപ്പെട്ട് മരണപ്പെടുകയായിരുന്നു.ഭാര്യ: ബിന്ദു , ഇവർക്ക് രണ്ട് മക്കൾ. അമ്മ: പയ്യാവൂർ ചെരുവിൽ കുടുംബാംഗമായ ബ്രിജീത്ത. സഹോദരങ്ങൾ : ആശ ( ഇറ്റലി ),അനിത ( പെരിക്കല്ലൂർ,വയനാട് )

Top