എറണാകുളം അതിരൂപത വൈദിക കൂട്ടായ്മയിൽ നുഴഞ്ഞു കയറി ലഹള ഉണ്ടാക്കിയ വൈദികർക്കും അല്മയർക്കും എതിരെ പോലീസ് കേസ്

കാക്കനാട് : എറണാകുളം അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റോണി കരിയിൽ 2021 ഡിസംബർ 20 നു വിളിച്ച് കൂട്ടിയ ഓൺലൈൻ വൈദിക യോഗത്തിൽ (പ്രിസ്ബത്തെരിയം) മീറ്റിംഗ് ലിങ്ക് അനധികൃതമായി സംഘടിപ്പിച്ചു , എറണാകുളം അതിരൂപത വൈദികൻ എന്നാ വ്യാജേന മീറ്റിംഗ് അഡ്മിനേ തെറ്റിധരിപ്പിച്ചു അനധികൃതമായി മീറ്റിങ്ങിൽ പ്രവേശിക്കുകയും ബിഷപ്പും വൈദികരും സംസാരിക്കുമ്പോൾ അസഭ്യ ഭാഷണം നടത്തി ലഹള ഉണ്ടാക്കുകയും ചെയ്യുകയും കൂടാതെ മീറ്റി ങ്ങിന്റെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തി സാമൂഹ്യ മധ്യങ്ങളിൽ കൂടി (വാട്സപ് ഗ്രൂപ്പ് , ഫേസ്ബുക്ക് – മാർത്തോമ മാർഗം , കൊടുങ്ങല്ലൂർ നസരാണികൾ ) പ്രചരിപ്പിക്കുകയും ബിഷപ്പിനെയും അതിരൂപ്തയെയും വൈദികരെയും അവഹേളിക്കുകയും ചെയ്ത് മത സ്പർധ ഉണ്ടാക്കുകയും ചെയ്തതിനു പോലീസ് കേസ് .

ചങ്ങനാശ്ശേരി അതിരൂപത വൈദികനും ഇപ്പോൾ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയും മൈനർ സെമിനാരി റെക്ടറുമായ ഫാ ബാബു പുത്തെൻപുരക്കൽ, സീറോ മലബാർ സഭയുടെ മുൻ മീഡിയ കമ്മീഷൻ സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത വൈദികനുമായ ഫാ റോബി തലച്ചെല്ലൂർ, ഉജൈൻ രൂപത വൈദികൻ ഫാ ജെ ജെ പുത്തൂർ, തക്കല രൂപത വൈദികൻ ഫാ ഡെൻസി മുണ്ടുനടക്കൽ എന്നിവർക്ക് എതിരെ പോലീസ് കേസ് എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസർഗോഡ് ഭദിയടുക്ക സ്വദേശിയായ സ്കൂൾ അധ്യാപകൻ മനോജ്‌ യം സി, കത്തൊലിക് ഫോറം പ്രസിഡന്റും അനേകം വഞ്ചന കേസുകളിൽ പ്രതിയുമായ ബിനു ചാക്കോ പഴയഞ്ചിറ, മാനന്തവാടി സ്വദേശിയും ഇപ്പോൾ റഷ്യയിൽ ജോലി ചെയ്യുന്ന അനീഷ് ജോയ്, തലശ്ശേരി രൂപത വൈദികൻ ഫാ ജോസഫ് പൗവ്വത്ത്, ആലപ്പുഴ താത്തമ്പിള്ളി സ്വദേശി ചെറിയാൻ കവലക്കൽ സേവ്യർ, അമേരിക്കയിൽ ഹൂസ്റ്റണിൽ ജോലി ചെയ്യുന്ന ബിബിൻ ജെ, കുറവിലങ്ങാട് സ്വദേശിയും വിപ്രോ ജീവനക്കാരനുമായ ജെറ്റോ ലുക്ക്‌ ജോയ്, കോട്ടയം സ്വദേശി ലിയോ ലൂക്കോസ്, കുറവിലങ്ങാട് സ്വദേശിയും smyn മുൻ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് മാനേജരുമായ റിബിൻ ജോസ് അരഞ്ഞാനിൽ എന്നിവർക്ക് എതിരെയുമാണ്  കാക്കനാട് ഇൻഫോ പാർക്ക് സൈബർ പോലീസ് കേസ് രെജിസ്ടർ ചെയ്തത് .

Top