താല സീറോമലബാർ കമ്മ്യൂണിറ്റിയിൽ ഭിന്നത!!ക്നാനായ വിഭാഗം സ്വന്തമായി നാട്ടിൽ നിന്ന് വൈദീകനെ കൊണ്ടുവരാൻ ശ്രമംതുടങ്ങി.

ഡബ്ലിൻ :സീറോ മലബാർ കമ്മ്യൂണിറ്റിയുടെ താല മാസ് സെന്ററിൽ ഭിന്നത രൂക്ഷമാകുന്നു . ആകെയുള്ള 204 കുടുംബങ്ങളിൽ 30 കുടുംബങ്ങളിൽ നിന്നുള്ള വർ മാത്രമാണ് ഏപ്രിൽ 3 നു കൂടിയ പൊതുയോഗത്തിൽ പങ്കെടുത്തത് . സന്നിഹിതരായിരുന്ന ഭൂരുഭാഗം പേരും ക്നാനായ വിഭാഗത്തിൽ നിന്നുള്ളവർ ആയിരുന്നു . പുതിയ ഒരു വൈദീകനെ നാട്ടിൽ നിന്ന് കൊണ്ടുവരണമെന്നും ആ വൈദീകന് ശമ്പളമായി 2000 യൂറോ കൊടുക്കുന്നതിനായി ഓരോ കുടുംബവും വാര്ഷിക പിരിവ് കൂടാതെ 200 യൂറോ വീതം നൽകണമെന്നും ചർച്ചവന്നു .ഇതിൽ വിയോജിച്ചു കുറച്ചുപേർ ഇറങ്ങിപ്പോയി. ബാക്കി ശേഷിച്ച ക്നാനായ വിഭാഗത്തിൽ പെട്ടവർ അവർക്കായി പുതിയ വൈദീകനെ കൊണ്ടുവരുന്ന തീരുമാനം കൈയ്യടിച്ചു പാസ്സാക്കുകയായിരുന്നു.

ഈ പൊതുയോഗത്തിലെ തീരുമാനം താലയിലെ ഭൂരിഭാഗം വരുന്ന സീറോമലബാർ വിശ്വാ സികളുടെ അല്ലെന്നും ന്യൂനപക്ഷമായ 30 ൽതാഴെ മാത്രം വരുന്ന ക്നാനായ വിഭാഗത്തിന്റെയാണെന്നും അതിനാൽ ഈ തീരുമാനങ്ങളോടും പുതിയ പിരിവിനോടും സഹകരിക്കില്ലെന്നും ബാക്കിയുള്ള 170 ഓളം കുടുംബങ്ങൾ തീരുമാനമെടുക്കുകയാണ് .ഭാവിയിൽ ഡബ്ലിനിലെ മറ്റു മാസ് സെന്ററുകളിലും സീറോമലബാർ -ക്നാനയ വിഭാഗീയതക്ക് അടിത്തറയിടുന്ന അപകടകരമായ ഈ തീരുമാനങ്ങൾക്ക് ഓശാനപാടുന്ന നിലപാടായിരുന്നു പൊതുയോഗത്തിൽ സന്നിഹിതരായിരുന്ന വൈദീകനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതായാലും ഈ പിരിവുകളൊന്നും നിർബന്ധമല്ലെന്നും ഇഷ്ടമുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയെന്നും , കൊടുക്കാത്തതിന്റെ പേരിൽ കൂദാശകളോ മറ്റു ശുശ്രുഷകളോ ലഭിക്കാതിരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട് .അതിനാൽ കൈയ്യടിച്ച 30 വീട്ടുകാർ ഒഴികെ മറ്റാരും ഒരു വൈദീകനെക്കൂടി തീറ്റിപോറ്റാനുള്ള ഈ അധികപിരിവ് കൊടുക്കില്ല .കവറും പാട്ടായും ബിന്നിലെറിഞ്ഞപോലെ ഈ പിരിവും ബിന്നിലേക്കു വലിച്ചെറിയപ്പെടും.നിലവിൽ താല മാസ്സ് സെന്ററിൽ16000 യൂറോ ബാലൻസ് ഉണ്ട്.കൂടാതെ 2000 യൂറോയോളം എല്ലാമാസവും ഞായറാഴ്ച്ച പിരിവ് ആയി ലഭിക്കുന്നുണ്ട്.എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന പച്ചകള്ളമാണ് പൊതുയോഗത്തിൽ പറഞ്ഞത്.

2000 യൂറോ എല്ലാമാസവും ചെലവുചെയ്തു ഒരു വൈദീകനെ ഇവിടെ കൊണ്ടുവരുന്നതിനേക്കാൾ എത്രയോ നല്ല പുണ്യപ്രവർത്തിയാണ് ആ 2000 യൂറോ ഏതെങ്കിലും അർഹതയുള്ള പാവങ്ങൾക്ക് കൊടുക്കുന്നത് എന്നാണ് താലയിലെ ഒരു സീറോമലബാർ അംഗം പ്രതികരിച്ചത്. അജണ്ടയിൽ മുൻകൂട്ടി പറയാതെ വൈദീകനെകൊണ്ടുവരുന്ന വിഷയം ക്നാനായ വിഭാഗം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം പൊതുയോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു .ഇതിൽ മറ്റു സീറോമലബാർ കുടുംബങ്ങൾ ക്ഷുഭിതരാണ് .ക്നാനായ അച്ചനെ ക്നാനായക്കാർ കൊണ്ടുവന്നു ചിലവിനുകൊടുത്തോട്ടെ തങ്ങളെ അതിനു കൂട്ടണ്ട എന്ന നിലപാടിലാണ് താല യിലെ മറ്റു കുടുംബങ്ങൾ. കുർബാനകളുടെ എണ്ണം വെട്ടികുറച്ചാൽ നിലവിലുള്ള വൈദീകർക്കു സർവീസുകൾ ചെയ്യാനുള്ള സമയം ഉണ്ടാകും. പുതിയ ഒരാളുടെ ആവശ്യം ഇപ്പോൾ നിലവിലില്ല.

മറ്റു വിദേശരാജ്യങ്ങളിലെ പോലെ അയർലണ്ടിലെ ക്നാനായ വിഭാഗം വേറിട്ട് ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയത് അശുഭസൂചനയാണ് .ഭൂരിഭാഗം കുടുംബങ്ങളെ വെറും നോക്കുകുത്തികളാക്കിയുള്ള താലയിലെ തീരുമാനങ്ങൾക്കെതിരെ വരുംനാളുകളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു .

Top