കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച മരിച്ചത് എട്ടുമലയാളികൾ.ഗൾഫ് രാജ്യങ്ങളിലാകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 86 ആയി

സൗദി :പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി വിവിധ ഗള്‍ഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് എട്ട് മലയാളികൾ കൂടി മരിച്ചു. യുഎഇയില്‍ മൂന്നുപേരും കുവൈറ്റില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മലയാളികൾ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 86 ആയി.

അജ്മാനില്‍ കോവിഡ് ബാധിച്ച് കെ സി ചനോഷ് (36) മരിച്ചു. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56 ), കാസര്‍ഗോഡ് തലപ്പാടി സ്വദേശി അബ്ബാസ് ( 45) എന്നിവര്‍ അബുദാബിയില്‍ മരിച്ചു. മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ (65) കോവിഡ് ബാധിച്ചു കുവൈറ്റില്‍ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി സി അഷ്റഫ് (55) എന്ന പ്രവാസി മലയാളിയും ഇന്ന് കുവൈറ്റില്‍ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള കോവിഡ് 19 ബാധിച്ചു റിയാദില്‍ മരിച്ചു. ഈ മാസം മൂന്നാം തീയതി മുതല്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ടു മലയാളികളുടെ മരണങ്ങള്‍ കോവിഡ് നയന്റീന്‍ കാരണമാണ് എന്ന് ഇന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണ പിള്ള , തൃക്കരിപ്പൂര്‍ കൈകൊട്ട് കടവ് പൂവളപ്പ് സ്വദേശി അബ്ദു റഹ്മാൻ മൂപ്പന്റകത്ത് എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

Top