ഒമാനില്‍ കോവിഡ് വാക്സിനേഷന്‍; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി

ഒമാനില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും.നാളെ മുതല്‍ ആണ് വാക്സിനേഷൻ . ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ വാക്‌സിനേഷന്‍ ക്യാമ്ബയിന്‍ ഉദ്ഘാടനം ചെയ്യും. 15,600 ഡോസ് വാക്‌സിന്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.

Top