കൊറോണ ലക്ഷണം സൗദിയിൽ 30 പേർ നിരീക്ഷണത്തിൽ; മതിയായ പരിചരണമില്ലെന്ന് നഴ്സുമാർ

റിയാദ്∙ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് സൗദിയില്‍ കൂടുതൽ മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. അബഹയിലെ ആശുപത്രിയിലുള്ള 30 പേരെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയതായി സൂചന. വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചവരില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നടപടി.മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് നഴ്സുമാർ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി.

അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്.മറ്റു മൂന്നു മലയാളി നഴ്സുമാരെ നേരത്തെ നിരീക്ഷണത്തിലായിരുന്നു. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് നഴ്സിനെ പരിചരിച്ച നഴ്സുമാരാണു രോഗ ബാധിതരായത്.
ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ പ​ട​ർ​ന്ന പു​തി​യ വൈ​റ​സ് ബാ​ധ വി​ദേ​ശ​ത്തേ​ക്കും വ്യാ​പി​ച്ചു. ചൈനയിൽ മാത്രം 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കൊ​റോ​ണ വൈ​റ​സ് ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നു പേ​രി​ൽ പ​ട​ർ​ന്നെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്നു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വൈ​റ​സ് ബാ​ധ​യെ​പ്പ​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Top