ലണ്ടനില്‍ ഭര്‍ത്താവു മരിച്ച് ഇരുപതാംനാള്‍ ഭാര്യയും മരിച്ചു.ഭര്‍ത്താവിന്റെ സംസ്‌കാരത്തില്‍ പോലും പങ്കെടുക്കാനാകാതെ ഗുരുതര നിലയില്‍ കഴിയവേ മരണം മരിയക്കൊപ്പമെത്തി.24 മണിക്കൂറിനിടെ യുകെ മലയാളികള്‍ക്ക് നഷ്ടമായത് മൂന്നാമത്തെ ജീവനുകള്‍.

ലണ്ടൻ :കോവിഡ് രണ്ടാംവരവും വലിയ ആശങ്കകളാണ് യുകെ നിവാസികളില്‍ സൃഷ്ടിക്കുന്നത്. രണ്ടാം കോവിഡ് വരവില്‍ 15 യുകെ മലയാളികളാണ് മരിച്ചത്. ഇതോടെ ആകെ 32 പേര്‍ കോവിഡ് മൂലം മരണമടഞ്ഞു.24 മണിക്കൂറിനിടെ യുകെ മലയാളികള്‍ക്കിടയില്‍ നിന്ന് മൂന്നാമത്തെ ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. ജോണ്‍ വര്‍ഗീസിന് പിന്നാലെ ഭാര്യ മരിയ ജോണും മരണത്തിന് കീഴടങ്ങി.

ജിയോ (അമേരിക്ക), അല്ലി (യു.കെ) എന്നിവര്‍ മക്കളാണ്. രണ്ടുദിവസം മുമ്പായിരുന്നു ജോണ്‍ വര്‍ഗീസിന്റെ സംസ്കാരം നടന്നത്. ഇതിനു പിന്നാലെയെത്തിയ ഈ ദു:ഖവാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ജോണിന്റെ സംസ്‌കാര ദിവസം മരിയ വെന്റിലേറ്ററിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം പെരുംബായിക്കാട് തോപ്പില്‍ കുടുംബാംഗമായ ജോണ്‍ വര്‍ഗീസ് വളരെ വര്‍ഷങ്ങള്‍ മുമ്പ് യുകെയിലെത്തിയവരാണ്. എഴുപതുകളില്‍ എത്തിയ ജോണും ഭാര്യ മരിയയും ഇവിടെയുള്ളവര്‍ക്കെല്ലാം സുപരിചിതരാണ്. ഒടുവില്‍ കോവിഡ് മഹാവ്യാധി മൂലം ആരോഗ്യം മോശമായി ദമ്പതികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യനില മോശമായി ജോണ്‍ വര്‍ഗീസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആ സമയം ഭാര്യ മരിയയും വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവ് മരിച്ച വിവരം അറിയാതെയാണ് ഭാര്യയും മരണത്തിലേക്ക് പോയത്.

കഴിഞ്ഞ ദിവസമാണ് ജോണിന്റെ സംസ്‌കാരം നടത്തിയത്. ഇവരുടെ മകള്‍ അല്ലിക്കു കോവിഡ് ബാധിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ രോഗം മാറി.ജിയോ ജോണിക്കും അല്ലിക്കും മരുമക്കളായ ഡോണിക്കും ലിഷ ഫിലിപ്പിനും താങ്ങാനാവാത്ത അവസ്ഥയാണ് ഈ വേര്‍പാട്.
കോട്ടയം തമ്പലക്കാട് സ്വദേശിയാണ് മരിയ.അച്ഛന്റെയും അമ്മയുടേയും മരണത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ജിയോക്കും അല്ലിക്കും ആശ്വാസവാക്കുമായി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.

മരിയ കൂടി മരണത്തിനു കീഴടങ്ങിയതോടെ രണ്ടാം കോവിഡ് മരണത്തിൽ യുകെ മലയാളികളുടെ എണ്ണം 15 ആയി ഉയർന്നിരിക്കുകയാണ്. ആദ്യ കോവിഡ് വ്യാപനത്തിൽ 17 പേരാണ് മരണമടഞ്ഞത്. ഇതോടെ കോവിഡ് മൂലം മൊത്തം മരണക്കണക്ക് 32 ആയി. 24 മണിക്കൂറിനിടെ യുകെയില്‍ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മരിയ . ലിവര്‍പൂളിലെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ജോസ് കണ്ണങ്കരയും ഗ്രേറ്റര്‍ ലണ്ടനിലെ ഹെയ്സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്തുമാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച മറ്റു രണ്ടുപേര്‍.

ജനുവരിയില്‍ ആറാമത്തെ മലയാളിയാണ് കോവിഡ് ബാധിച്ചു മരണപ്പെടുന്നത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത്, കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന്‍ കുമാരന്‍((ബോളിയന്‍ മോഹനന്‍-66) , മാഞ്ചസ്റ്ററില്‍ വയനാട് സ്വദേശി പാസ്റ്റര്‍ സിസില്‍ ചീരന്‍, ജോണ്‍ വര്‍ഗീസ്, ബെല്‍ഫാസ്റ്റിലെ സോജന്‍ എന്നിവരാണ് ഈ മാസം മരണപ്പെട്ടത്.

Top