ആവേശം ഗോളാക്കാനായില്ല: സുബ്രതോകപ്പില്‍ നിന്നു കേരളം പുറത്ത്

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം പുറത്തായി. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ കേരളത്തിന്റെ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇക്കുറി ക്വാര്‍ട്ടര്‍ കാണാതെയാണ് മടങ്ങുന്നത്. ശനിയാഴ്ച നടന്ന മല്‍സരത്തില്‍ ഷില്‌ളോങ് ആര്‍മി ബോയ്‌സ് തമിഴ്‌നാടിനെ പരാജയപ്പെടുത്തിയതോടെയാണ് കേരളത്തിന്റെ വഴിയടഞ്ഞത്. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച ഷില്‌ളോങ് ആര്‍മി ബോയ്‌സ് ഗ്രൂപ്പ് ചാമ്പ്യന്‍മരായി ക്വാര്‍ട്ടറില്‍ കടന്നു. കേരളം നേരത്തേ ആര്‍മി ബോയ്‌സിനോട് തോറ്റിരുന്നു.
ഒരു മല്‍സരം അവശേഷിക്കുന്ന കേരളം ഞായറാഴ്ച ഗുജറാത്തിനെ നേരിടും. മല്‍സര ഫലം എന്തായാലും കാര്‍ട്ടറിന് മുമ്പേ കേരളത്തിന് നാട്ടിലേക്ക് മടങ്ങാം.

Top