ഇന്ത്യക്ക് ഐറിഷ് പ്രഹരം!..ലോകചാമ്പ്യന്മാരെ വീഴ്ത്തി ചരിത്രജയവുമായി അയർലൻഡ്.. അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് 34 റൺസിന്റെ ദയനീയ തോൽവി

ബെൽഫാസ്റ്റ് : ലോകചാമ്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ച് ചരിത്രജയവുമായി അയർലൻഡ്.ലോകകപ്പ് ചാംപ്യന്മാരായ ശേഷം ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഐറിഷ് പ്രഹരം ലഭിച്ചു ! വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടി20 ലോകജേതാക്കളായ ഇന്ത്യയ്ക്ക് 34 റൺസിന്റെ ദയനീയ തോൽവി. അയർലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ അയർലൻഡിന്റെ ആദ്യ ജയമാണിത്. ട്വന്റി20 ക്യാപ്റ്റനായുള്ള ശ്രേയസ്സ് അയ്യരുടെ അരങ്ങേറ്റവും തോൽവിയിൽ കലാശിച്ചു. അയർലൻഡ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര തകർന്നടിയുന്നതാണ് കണ്ടത്. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ അയലർലൻഡ് ഇന്ത്യയെ തോൽപ്പിക്കുന്നത് .

 

അയർലൻഡിനെതിരെ വിക്കറ്റ് വീഴ്ത്തിയ അർഷ്‌ദീപ് സിങ്ങിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണറും ലോകകപ്പിലെ താരവുമായ സഞ്ജു സാംസന്റെ (4 പന്തിൽ 5) വിക്കറ്റ് നഷ്ടമായി. ഒരു ഫോർ മാത്രം നേടിയ സഞ്ജുവിനെ ഇന്ത്യൻ വംശജനായ അരങ്ങേറ്റക്കാരൻ ഇടംകൈ പേസർ ജയ് മൂംദ്ര ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീടെത്തിയ ഇഷാൻ കിഷൻ (5 പന്തിൽ 1), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (7 പന്തിൽ 3) എന്നിവരും പെട്ടെന്നു പുറത്തായി. മറുവശത്ത്, ഓപ്പണർ അഭിഷേക് ശർമയുടെ (20 പന്തിൽ 50) അതിവേഗം അർധസെഞ്ചറിയാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. രണ്ടു സിക്സും ഏഴു ഫോറും സഹിതം 50 റൺസെടുത്ത അഭിഷേക്, അർധസെഞ്ചറിക്ക് തൊട്ടുപിന്നാലെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തിലക് വർമ (21 പന്തിൽ 19), ശിവം ദുബെ (14 പന്തിൽ 25), അക്ഷർ പട്ടേൽ (16 പന്തിൽ 15) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയർലൻഡിനായി മാത്യു ഹംഫ്രീസ്, മാത്യു ഹോളാർഡ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രക്ഷകനായി നായകൻ ആദ്യം ബാറ്റു ചെയ്ത അയർലൻഡ്, നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ലോർകൻ ടക്കർ (36 പന്തിൽ 50), ഗാരെത് ഡെലാനി (32 പന്തിൽ 49) എന്നിവരുടെ ബാറ്റിങ്ങാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഹർഷിത് റാണ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വീതവും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് പവർപ്ലേയ്ക്കുള്ളിൽ തന്നെ ആദ്യ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർ ടിം ടെക്ടർ (12 പന്തിൽ 17), റോസ് അഡയർ (7 പന്തിൽ 12), ഹാരി ടെക്ടർ (0) എന്നിവരാണ് പുറത്തായത്. എട്ടാം ഓവറിൽ ബെഞ്ചമിൻ കാലിറ്റ്സും (11 പന്തിൽ 15) വീണു. ഇതോടെ 4ന് 51 എന്ന നിലയിലായി അയർലൻഡ്.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച, ലോർകൻ ടക്കർ– ഗാരെത് ഡെലാനി സഖ്യം അയർലൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 64 റൺസാണ് കൂട്ടിച്ചേർത്തത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ 36 പന്തിൽ രണ്ടു സിക്സുകളുടെയും അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് ലോർകനൻ ടക്കർ 50 റൺസെടുത്തത്. 15–ാം ഓവറിൽ ലോർകനെ വീഴ്ത്തി ഹർഷിത് റാണയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ജോർജ്ജ് ഡോക്രെൽ 17 പന്തിൽ 19 റൺസെടുത്ത് പുറത്തായി. അധികം വൈകാതെ, അർധസെഞ്ചറിക്ക് ഒരു റൺസകലെ ഗാരെത് ഡെലാനിയും പുറത്തായി.

വൈഭവ് ഇല്ല, സഞ്ജു ഓപ്പണർ ട്വന്റി20 ടീമിന്റെ സ്ഥിരം നായകനായി അരങ്ങേറിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ടോസ് നേടി അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ടീമിൽ ഇടംപിടിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്ല. നിർഭാഗ്യവശാൽ വൈഭവ് കളിക്കുന്നില്ല എന്നും സമയം വരുമ്പോൾ അവന് അവസരം ലഭിക്കുമെന്നും ശ്രേയസ്സ് അയ്യർ പറഞ്ഞു. അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യും.

ഇഷാൻ കിഷൻ മൂന്നാമതും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ നാലാം സ്ഥാനത്തും ഇറങ്ങും. പേസർമാരായ അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ ടീമിലം പിടിച്ചപ്പോൾ സ്പിന്നർമാരായ അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരും ഓൾറൗണ്ടറായി ശിവം ദുബെയും പ്ലേയിങ് ഇലവനിലുണ്ട്. പ്രിൻസ് യാദവിന് അരങ്ങേറ്റത്തിന് അവസരമില്ല. മറുവശത്ത് പുതിയ ക്യാപ്റ്റൻ ലോർകൻ ടക്കറിന്റെ നേതൃത്വത്തിലാണ് അയർലൻഡ് ഇങ്ങുന്നത്. ഇന്ത്യൻ വംശജനായ ഇടംകൈ പേസർ ജയ് മൂംദ്ര ഇന്ന് അയർലൻഡ് ടീമിൽ അരങ്ങേറ്റം കുറിച്ചു. ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസിയിലെ ആദ്യ ടി20 മത്സരമെന്ന നിലയിൽ ആരാധകർ ആവേശത്തോടെയാണ് അയർലൻഡിനെതിരായ പോരാട്ടത്തിനായി കാത്തിരുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം

Top