ഐഎസ് ഭീകരരുമായി അടുപ്പമുള്ള 4 മലയാളികളെ യുഎഇ നാടുകടത്തി

കാസർഗോഡ്: ഐ എസ് തീവ്രവാദികളുമായി അടുപ്പമുള്ള നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്.

കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്. പിടിയിലായവരിൽ നാല് പേരെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. ഇവരുടെ പാസ്പോർട്ട് എൻഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇവർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ് മെന്റ് സെന്ററിൽ ക്വറന്റീനിൽ പാർപ്പിച്ച യുവാക്കൾ കഴിഞ്ഞ ദിവസം കാസർഗോഡുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.

Top