വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് അപകടമരണം

കുവൈത്ത് : കുവൈത്തിൽ മലയാളിക്ക് ദാരുണാന്ത്യം. വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആനന്ദ് രാമചന്ദ്രൻ (35) ആണ് മരിച്ചത്. കുവൈത്ത് എയർവെയ്സ് ജീവനക്കാരൻ ആയിരുന്നു. ഹാങ്കറിൽനിന്ന് പാസഞ്ചർ ഗേറ്റിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്ന കുവൈത്ത് എയർവെയ്സ് വിമാനം കെട്ടിവലിക്കുകയായിരുന്ന കയർ പൊട്ടിയതാണ് അപകട കാരണം.പുഷ്ബാക് ട്രാക്ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദേശം നൽകുകയായിരുന്നു ആനന്ദ്. കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനത്തിന്റെ ചക്രം കയറുകയായിരുന്നു.

Top