രഞ്ജിയില്‍ സെഞ്ച്വറി നേടി സഞ്ജുവും സച്ചിനും

ശ്രീനഗര്‍: ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും സചിന്‍ ബേബിയുടെയും സെഞ്ച്വറികളുടെ മികവില്‍ ജമ്മുകശ്മീരിനെതിരായ ഗ്രൂപ് സി രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 485 റണ്‍സ് എന്ന നിലയിലുള്ള കേരളത്തിന് 155 റണ്‍സ് ലീഡായി. സഞ്ജു 171 പന്തില്‍ 101 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 310 പന്തില്‍ 151 റണ്‍സാണ് സചിന്‍ നേടിയത്. സഞ്ജു 16 ഫോറും സചിന്‍ 21 ഫോറും ഒരു സിക്‌സും പറത്തി. രണ്ടിന് 158 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ കേരളത്തിനായി നാലാം വിക്കറ്റില്‍ സഞ്ജുസചിന്‍ സഖ്യം 177 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 330 വളരെയെളുപ്പം വഴിമാറി.
അഹമ്മദ് ഫര്‍സീനും (17) നിധീഷുമാണ് (11) ക്രീസില്‍. ജമ്മുവിനായി രാം ദയാല്‍ മൂന്നു വിക്കറ്റെടുത്തു.

Top