കുമ്മനം സച്ചിനാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍എസ് മാധവന്‍

ns_madhavan

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കുമ്മനം രാജശേഖവരന്‍ സച്ചിനെ പോലെയാണെന്ന് കഴിഞ്ഞ ദിവസം ശ്രീശാന്ത് പറയുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് എന്‍എസ് മാധവന്‍ എത്തിയത്. ശ്രീശാന്തിന് കിട്ടിയ തല്ല് ഇനി കുമ്മനത്തിനായിരിക്കുമെന്ന രീതിയിലുള്ള ട്വീറ്റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകുമെന്നായിരുന്നു എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ പറഞ്ഞത്. 2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍സിംഗ്. അന്ന് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ തല്ലിയ സംഭവം കൂട്ടിച്ചേര്‍ത്താണ് മാധവന്റെ ട്വീറ്റ്.

കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയാണെന്നായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം. സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണ് സംസ്ഥാനത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Top