വാതില്‍ ആരോ മുട്ടുന്നു പേടിയാകുന്നുവെന്ന് ഭാര്യയുടെ ഫോണ്‍; വീട്ടിലെത്തിയപ്പോഴേക്കും കുത്തേറ്റു പിടയുന്നു: സലാലയിലെ നഴ്‌സിന്റെ മരണത്തില്‍ പ്രതിയെ കണ്ടെത്തുവരെ ഭര്‍ത്താവ് ജയിലിലാകുമോ ?

കോട്ടയം: മസ്‌കറ്റിലെ മലയാളികളെ ഞെട്ടിച്ച നഴ്‌സിന്റെ മരണത്തില്‍ ഭര്‍ത്താവ് പോലീസ് വലയില്‍ കുടുങ്ങുമോ എന്ന് ബന്ധുക്കള്‍ക്ക് ഭയം. അങ്കമാലി സ്വദേശിനിയായ ചിക്കുവിന്റെ മരണത്തിനുശേഷം ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായിരുന്നു. ഇതേ അവസ്ഥ തന്നെയാണോ ഷെബിന്റെ ഭര്‍ത്താവിനുമുണ്ടാവുക എന്നതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.

ചിക്കു റോബര്‍ട്ട് മരിച്ചപ്പോള്‍ ഭര്‍ത്താവ് ലിന്‍സന് സംഭവിച്ചത് തന്നെ ജീവനും ഉണ്ടാകുമെന്ന് ഭയന്ന് ബന്ധുക്കള്‍. ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട പെരുമ്പാവൂര്‍ പൂവത്തുംകുഴിയില്‍ ഷെബിന്റെ(28) ഭര്‍ത്താവ് ജീവനുമായി ബന്ധപ്പെടാന്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമസസ്ഥലത്തുനിന്നു ജോലി ചെയ്യുന്ന ഹോട്ടലിലേക്കു പുറപ്പെട്ട ജീവനെ പത്നി ഷെബിന്‍ കൈവീശിയാണു യാത്രയാക്കിയത്. ഹോട്ടലിലെത്തി അല്‍പം കഴിഞ്ഞപ്പോഴേക്കും ഷെബിന്റെ വിളിയെത്തി. ‘വാതിലില്‍ ആരോ മുട്ടുന്നു. പേടിയാകുന്നു.’ ‘ഞാന്‍ ഇപ്പോഴെത്താം, പേടിക്കണ്ട’ എന്നു സമാധാനിപ്പിച്ച് ജീവന്‍ പാഞ്ഞുചെന്നു. ദേഹമാസകലം കുത്തേറ്റ ഭാര്യയെയാണ് ജീവന്‍ കണ്ടത്. ഷെബിന്റെ കിടപ്പുകണ്ട് ജീവന്‍ അലറിവിളിച്ചപ്പോഴാണ് സമീപ ഫ്‌ളാറ്റുകളിലുള്ളവര്‍ പോലും വിവരം അറിഞ്ഞത്. ജീവനും സുഹൃത്തുക്കളും തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത് ജീവനെയും അടുത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. തൊഴിലുടമയ്ക്കു മാത്രമേ ജീവനുമായി സംസാരിക്കാന്‍ അനുവാദം കിട്ടിയിട്ടുള്ളൂ. പൊലീസിന്റെ കസ്റ്റഡിയിലാണ് ജീവന്‍ ഇപ്പോഴുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.salala-1

ഇത് തന്നെയാണ് ചിക്കു റോബര്‍ട്ട് മരിച്ചപ്പോള്‍ ലിന്‍സനും സംഭവിച്ചത്. ചിക്കുവിനെ അന്വേഷിച്ചെത്തിയ ലിന്‍സണ്‍ കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെയാണ്. അന്വേഷണത്തിന് ഇനിയും തുമ്പുണ്ടാക്കാന്‍ ഒമാന്‍ പൊലീസിനായിട്ടില്ല. ഇതിന്റെ പേരില്‍ കൊലയെ കുറിച്ച് ആദ്യമറിഞ്ഞ ലിന്‍സന്‍ അഴിക്കുള്ളില്‍ കിടന്നത് മാസങ്ങളാണ്. അതു തന്നെയാകും ജീവനും സംഭവിക്കുകയെന്നാണ് ഏവരുടേയും പേടി. ഷെബിന്റെ മരണത്തില്‍ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. കൊലയാളിയെ കണ്ടെത്തും വരെ ജീവനെ സംശയ നിഴലില്‍ വയ്ക്കുമെന്നാണ് ഭയം. ഇതാണ് ഒമാന്‍ പൊലീസിന്റെ രീതി.

2013 ഫെബ്രുവരി നാലിനാണു ജീവന്‍ ഷെബിനെ വിവാഹം കഴിച്ചത്. അന്ന് ഷെബിന്റെ മാതാപിതാക്കളായ തമ്പിയും ഏലിക്കുട്ടിയും നെടുങ്കണ്ടത്തായിരുന്നു താമസം. ജീവന്റെ സുഹൃത്തുക്കള്‍ വഴി ലഭിക്കുന്ന വിവരം മാത്രമേ ഷെബിന്റെയും ജീവന്റെയും വീട്ടുകാര്‍ക്ക് അറിയൂ. ജീവന്റെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും പ്രതികരണമില്ല. ഷെബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനാകുമെന്നതിലും വ്യക്തതയില്ല. മക്കളുടെ പഠനസൗകര്യത്തിനായാണ് നെടുങ്കണ്ടത്തു നിന്ന് പെരുമ്പാവൂരിലേക്കു മാറിയത്. നഴ്‌സായ ഷെബിന്‍ സലാലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി കിട്ടി അവിടേക്കു പോയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. സഹോദരിമാരായ സ്‌നേഹമോളും ആതിരമോളും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികളാണ്. മുരിക്കാശേരിക്കു സമീപം പാറസിറ്റിയില്‍ മുളഞ്ഞനാനി സെബാസ്റ്റ്യന്‍-അച്ചാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജീവന്‍. ജിബി, ജിഷ എന്നിവര്‍ സഹോദരങ്ങള്‍.

ഒരുമാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഷെബിന്‍. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ്. ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കഴിഞ്ഞയാഴ്ച കുത്തേറ്റു മരിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമാനമായ രീതിയില്‍ സലാലയില്‍ ചിക്കു റോബോര്‍ട്ട് എന്ന മലയാളി നേഴ്സ് മോഷണശ്രമത്തിനു ഇടയില്‍ കൊല്ലപെട്ടത്. ആ കേസില്‍ പ്രതി ഇത് വരെ പിടിയിലായിട്ടില്ല. വാര്‍ത്തകളെത്തുകയാണ്.

Top