കോട്ടയം : ജോലിയും, ചിലവിനു നിവർത്തിയില്ലാതെയും നരകിക്കുന്ന നേഴ്സുമാർക്ക് തൊഴിൽ ഉടമ നല്കിയ സാമ്പത്തിക സഹായം അവിടെ തന്നെയുള്ള പ്രവാസി മലയാളിയുടെ സ്ഥാപനം അടിച്ചുമാറ്റി.കോട്ടയം ഏറ്റുമാനൂരിൽ ബ്രാഞ്ചുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന അയർലന്റ് മലയാളിയുടെ റിക്രൂട്ടിങ്ങ് ഏജൻസിയാണ് ഈ കണ്ണില്ലാത്ത ക്രൂരത ചെയ്തത്.
വൻ തുക കോഴയായി വാങ്ങി അയർലന്റിൽ പൂട്ടികിടക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വർക്ക് പെർമിറ്റ് സമ്പാദിക്കുകയും നേഴ്സുമാരേ കേരളത്തിൽ നിന്നും ഒലിവർ പ്ളേസ്മെന്റ് എന്ന സ്ഥാപനം എത്തിക്കുകയായിരുന്നു. സ്ഥാപനം പൂട്ടികിടക്കുകയാണെന്നും നേഴ്സുമാരെ കൊണ്ടുവരരുത് എന്നും ഐറീഷ് തൊഴിൽ ഉടമ പറഞ്ഞിരുന്നു. ഏജൻസിക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി മെയിലും തൊഴിൽ ഉടമ അയച്ചിരുന്നു. എന്നിട്ടും പണത്തിന്റെ ആർത്തിയിൽ വൻ തുക വാങ്ങിച്ച് നേഴ്സുമാരേ അയർലന്റിൽ എത്തിച്ചു.

അയർലന്റിലേ മലയാളിയായ തൊടുപുഴക്കാരൻ കുഴിപ്പള്ളി ഇന്നസന്റ്, ഇയാളുടെ അളിയൻ റെജി, സജി എന്നവരാണ് നേഴ്സുമാരേ ചതിച്ച ഒലിവർ പ്ളേസ്മെന്റ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാർ. ഇതിൽ അയർലന്റിൽ ഉള്ളത് ഇന്നസന്റെ കുഴിപ്പള്ളിയും, സജിയുമാണ്. ഇവരാണ് നേഴ്സുമാർക്ക് ഉപജീവനത്തിനായി ഐറീഷ് തൊഴിലുടമയായ മനുഷ്യ സ്നേഹി നല്കിയ സഹായ ധനം വാങ്ങിയത്. ഇത് നേഴ്സുമാർക്ക് നല്കിയുമില്ല
നേഴ്സുമാർ അയർലന്റിൽ എത്തിയത് ലിമറിക് എന്ന സ്ഥലത്തേ ബീച്ച് ലോഡ്ജ് എന്ന നേഴ്സിങ്ങ് ഹോമിലേക്കാണ്. ഇത് നിലവിൽ പൂട്ടികിടക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ഉടമയായ ഐരീഷുകാരനോട് മലയാളി നേഴ്സുമാർ പറ്റിയ ചതിയും കഷ്ടപാടും തുറന്നു പറഞ്ഞു. തങ്ങളുടെ കൈയ്യിൽ നിന്നും അയർലന്റ് മലയാളിയുടെ റിക്രൂട്ടിങ്ങ് സ്ഥാപനമായ ഒലിവർ പ്ളേസ്മെന്റ് പണം വാങ്ങി എന്നു പറഞ്ഞപ്പോൾ സ്ഥാപന ഉടമ ഞെട്ടി പോയി. അയാളുടെ കണ്ണുകൾ തള്ളിയതായും..എന്റെ കൈയ്യിൽ നിന്നും ഇതേ ഏജന്റുമാർ നിങ്ങളേ എത്തിക്കുന്നതിനു ചില്വയായി പണം വാങ്ങിച്ചു എന്നും തൊഴിൽ ഉടമ പറഞ്ഞു. ചതിയന്മാരായ ഇവന്മാരേ പോലീസിൽ റിപോർട്ട് ചെയ്ത് പിടിപ്പിക്കണം. കേസു കൊടുക്കണം എന്നും ബീച്ച് ലോഡ്ജ് സ്ഥാപന ഉടമ പ്രതികരിച്ചു. തൊഴിൽ ഉടമ പോലും അറിയാതെയാണ് അയർലന്റിലേ പ്രവാസി മലയാളിയും കൂട്ടാളികളും ചേർന്ന് നേഴ്സുമാരേ കേരളത്തിൽ നിന്നും കടത്തിയത്. നേഴ്സുമാരിൽ നിന്നും തൊഴിൽ ഉടമയിൽ നിന്നും പണം വാങ്ങിച്ചു. പട്ടിണിയിലായവർക്ക് ആഹാരത്തിനായി നല്കിയ പണം പോലും അയർലന്റിൽ ഇവരേ എത്തിച്ച ഏജൻസി അടിച്ചു മാറ്റി. 10 വർഷത്തോളമായി നേഴ്സുമാരേ ഇത്തരത്തിൽ അയർലന്റിൽ റിക്രൂട്ട് ചെയ്ത് ചുരുങ്ങിയത് 50 കോടി രൂപയിലധികം ലാഭം ഉണ്ടാക്കിയവരാണ് ഇവർ. നാട്ടിൽ തോട്ടങ്ങൾ, ഷോപ്പിങ്ങ് കോപ്ളക്സ്, റിസോട്ട്, റിയൽ എസ്റ്റേറ്റ്, വ്യവസായം തുടങ്ങിയവയും ഉണ്ട്.മാത്രമല്ല ഇതിൽ കുഴിപള്ളി ഇന്നസന്റെ അയർലന്റിൽ മെയിൽ നേഴ്സും കൂടിയാണ്. ഇത്രയൊക്കെ ഉണ്ടായിട്ടാണ് പട്ടിണി മാറ്റാൻ കൊടുത്ത പണം പോലും അടിച്ചുമാറ്റിയത്.

അയർലന്റിലേക്ക് ഇതിനകം ഇവർ 100കണക്കിനു നേഴ്സുമാരേ കൊണ്ടുപോയിരുന്നു.ഇവരിൽ നിന്നെല്ലാം ഇത്തരത്തിൽ പണം നിയമ വിരുദ്ധമായി വാങ്ങിച്ചു. 10 ലക്ഷം രൂപവരെ നല്കിയവർ ഉണ്ട്. അതേ സമയം അയർലന്റിലേ തൊഴിൽ ഉടമയിൽ നിന്നും കൂടി പണം വാങ്ങി. റിക്രൂട്ട്മെന്റ് ചിലവായിട്ടും സ്റ്റാഫിനേ എത്തിക്കുന്ന കൂലിയായിട്ടും. തൊഴിൽ ഉടമ അറിയാതെയാണ് നേഴ്സുമാരിൽ നിന്നും 5യും 10 ഉം ലക്ഷം വാങ്ങിച്ചത്. കൂടാതെ താമസത്തിനും ചിലവിനുമായി തൊഴിൽ ഉടമകൾ നല്കുന്ന സഹായം എല്ലാ അയർലന്റിൽ എത്തുന്ന നേഴ്സുമാർക്കും ഉണ്ട്. ആയ മുഴുവൻ തുകയും ചതിയന്മാരായ ഏജൻസി അടിച്ചുമാറ്റി പോകറ്റിൽ താഴ്ത്തി. നേഴ്സുമാർ നാട്ടിൽ നിന്നും പണം കൊണ്ടുവന്ന് അത് യൂറോ ആക്കി മാറ്റിയാണ് ആദ്യ കാല ചിലവുകൾ നടത്തിയത്. തട്ടിപ്പിന്റെ വൻ ചുരുളുകളാണ് അഴിയുന്നത്

തട്ടിപ്പിനു കൂട്ടു നിന്നതും പരസ്യം നല്കിയതും അയർലന്റിലേ മലയാളം ബ്ളോഗുകൾ ആണ്. ഐറീഷ് മലയാളി എന്ന ഒരു ബ്ളോഗ് ഉണ്ട്. ഇതിന്റെ ഉടമ റെജി ജേക്കബ് എന്ന മലയാളിയാണ്. സ്ഥിരമായി റിക്രൂട്ട്മെന്റ് പരസ്യം ഇതിലെ പെയിഡ് വാർത്തയായി വരുന്നു. മാത്രമല്ല നേഴ്സുമാർ ജോലിയും, കൂലിയും, താമസവും, ഭക്ഷണവും ഇല്ലാതെ തൊഴിൽ തട്ടിപ്പിനിരയായ അയർലന്റിൽ നരകിക്കുമ്പോൾ അവരെ കളിയാക്കുകയും കുറ്റപ്പെടും വിധവും റെജിയുടെ പത്രം വാർത്ത നല്കി.തട്ടിപ്പ് പുറത്തു വന്നിട്ടും പരസ്യമായി ഏജൻസിക്കാർക്കായി വാർത്ത എഴുതിയത് ഐറീഷ് മലയാളികളിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കി. വി.ഫോർ വാർത്ത എന്ന ബ്ളോഗ് പത്രം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാണുള്ളത്. ഇതിന്റെ ഔദ്യോഗിക വിലാസവും മെയിൽ വിലാസവും പരസ്യപ്പെടുത്തി നാട്ടിൽ നിന്നും പെൺകുട്ടികളുടെ ബയോഡാറ്റകളും പാസ്പോർട്ടും നൂറുകണക്കിന് വാങ്ങി. നിരവധി പേരുടെ വ്യക്തിപരമായ വിവരങ്ങളും പാസ്പോർട്ടും നിയമ വിരുദ്ധമായി ഈ പത്രവും ശേഖരിച്ചു.ഒരു പത്രം ശേഖരിച്ചിരിക്കുന്നത് നിയമവിരുദ്ധമായ ഡാറ്റകളാണ് .ഒരേ പത്രം രണ്ട് ഡൊമെയിനിൽ നടത്തിക്കൊണ്ടാണ് പരസ്യ വിപണിയിൽ ഐറീഷ് മലയാളി കാശ് കൊയ്യുന്നത് .ഇവരുടെ പങ്കും സംശയകരമാണ് .സാമൂഹ്യ പ്രവർത്തകർ ഈ തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കണം എന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തുണ്ട്. മറ്റുള്ളവരുടെ പാസ്പോർട്ട് ഡീറ്റെയിൽസ് കേരളത്തിലെ വിവാദ ചാനൽ പേരിലുള്ള പത്രത്തിലെ ജോലി എന്ന് പറഞ്ഞും തട്ടിപ്പ് നടത്തുന്നു.

അതിനിടെ ദുരിതം അനുഭവിക്കുന്ന നേഴ്‌സുമാരുടെ വാർത്ത പുറത്ത് വന്നപ്പോൾ അതിനെക്കുറിച്ച് അന്വോഷിക്കാൻ പോയി എന്ന ലീമെറിക്കിലെ ആളുകളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയിരിക്കുന്നത് .തട്ടിപ്പിൽ പങ്കാളികളായവർ ആണോ ഇവർ എന്നും അന്വോഷിക്കേണ്ടിയിരിക്കുന്നു.ഇവർ നാലുപേരെ കണ്ട് എന്നാണ് പറയുന്നത് .അതിനിടെ ഏജൻസി ചതിച്ചു എന്ന് പറയുന്ന നേഴ്‌സിന്റേതായ വീഡിയോയും പുറത്ത് വന്നു .ഭയപ്പെടുത്തി നേഴ്‌സുമാരെ കൊണ്ട് ഫെയിസ് ബുക്ക് ലൈവ് ഇടുവിക്കാനാണ് ചില അസോസിയേഷൻ നേതാക്കൾ പോയതെന്നും ഇവരും ഈ തട്ടിപ്പ് ഏജൻസിയുടെ കൂട്ടാളികൾ ആണെന്നും സൂചനയുണ്ട് .ഫെയിസ് ബുക്ക് പോസ്റ്റ് ഇടണം എന്ന സമ്മർദ്ദം നേഴ്സുമാരിലേക്ക് ഏജൻസിയും കൂട്ടാളികളും നടത്തുന്നു .അതിനുവേണ്ടിയാണ് പെയ്ഡ് വാർത്തകൾ പുറത്ത് വിട്ടതും .അതിനു പിന്നിൽ ബ്ലോഗ് പത്രക്കാരുടെ വ്യക്തമായ കൈകൾ ഉണ്ട്. ഐറീഷ് സർക്കാരുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തട്ടിപ്പും അന്വോഷണത്തിലാണ് .


