കാസര്‍കോട്: കാസർഗോഡാണ് ദാരുണമായ സംഭവം നടന്നത്. ബത്തൂർ പാറ സ്വദേശിനിയായ ഇരുപതുകാരി മഹിമയാണ് മരിച്ചത്. കുറ്റിക്കോൽ ബേത്തൂർ പാറയിൽ മരിച്ച ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’ എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ബേത്തൂർ പാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടെത്തിയത്.
ഉടൻ തന്നെ അമ്മയും സഹോദരനും ചേർന്ന് ചെർക്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ എത്തിയപ്പോൾ മറിഞ്ഞു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും കാർ അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. കാസർകോട്ടെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു മഹിമ.
നാട്ടുകാര്‍ ഇടപെട്ട് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനു നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്. ബേഡകം എസ്.ഐ. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മഹിമയുടെ കിടപ്പുമുറിയില്‍ നിന്നാണ് ഈ കുറിപ്പ് കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവന്നത്.
കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹോദരന്‍ മഹേഷ്, ജീവനുണ്ടെന്ന് കരുതി വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടെമ്പോവാന്‍ ഡ്രൈവറായ മഹേഷ്, അമ്മാവന്റെ കാറില്‍ മഹിമയെ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുന്നതിനിടെ, കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു.











